മസ്കിന്റെ സൂപ്പര്‍ ഹെവി റോക്കറ്റ് പൊട്ടിത്തെറിച്ചു

author-image
athira p
New Update

ടെക്സസ്: ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന വിശേഷണവുമായി വിക്ഷേപണത്തറയില്‍ നിന്നു കുതിച്ചുയര്‍ന്ന സ്പേസ് എക്സ് സ്ററാര്‍ഷിപ്പ് അന്തരീക്ഷത്തില്‍വച്ച് പൊട്ടിത്തെറിച്ചു.

Advertisment

publive-image

ഇലോണ്‍ മസ്കിന്റെ ബഹിരാകാശ കമ്പനിയാണ് സ്പേസ് എക്സ്. മസ്കിന്റെയും സ്പോസ് എക്സിന്റെയും ബഹിരാകാശ പര്യവേക്ഷണ സ്വപ്നങ്ങള്‍ക്ക് വലിയ തിരിച്ചടിയായാണ് വിക്ഷേപണ പരാജയം വിലയിരുത്തപ്പെടുന്നത്.

ടെക്സസിലെ ബൊക ചികയിലെ സ്പേസ് എക്സിന്റെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിലെ സ്ററാര്‍ബെയ്സില്‍ നിന്ന് കുതിച്ചുയര്‍ന്ന് മൂന്ന് മിനിറ്റിനു ശേഷം സ്ററാര്‍ഷിപ്പ് കാപ്സ്യൂള്‍ റോക്കറ്റില്‍നിന്ന് വേര്‍പെടേണ്ടതുണ്ടായിരുന്നു. എന്നാല്‍ ഈ ഘട്ടം വിജയമായില്ല. പകരം ലക്ഷ്യം തെറ്റിയ റോക്കറ്റ് ഒന്നാകെ കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.

ലോകത്തെ ഏറ്റവും കരുത്തേറിയതു മാത്രമല്ല, ഏറ്റവും വലിപ്പമേറിയ റോക്കറ്റും ഇതു തന്നെയായിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെ ബഹിരാകാശയാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ചെടുത്തതാണിത്.

സ്പേസ്ഷിപ്പിനെ ഭൂമിയ്ക്ക് മീതെ 150 മൈല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നു ആദ്യ പരീക്ഷണത്തില്‍ നിശ്ചയിച്ചിരുന്ന ലക്ഷ്യം. വിക്ഷേപണം പരാജയമായെങ്കിലും സ്പേസ് എക്സ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഇലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു.

Advertisment