നാറ്റോ മേധാവി യുക്രെയ്ന്‍ സന്ദര്‍ശിച്ചു

author-image
athira p
New Update

കീവ്: യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായി നാറ്റോ സെക്രട്ടറി ജനറല്‍ യെന്‍സ് സ്റേറാള്‍ട്ടെന്‍ബര്‍ഗ് യുക്രെയ്നില്‍ സന്ദര്‍ശനം നടത്തി. അധിനിവേശത്തിനെതിരേ പ്രതിരോധം സജ്ജമാക്കുന്നതിന് യുക്രെയ്നെ സഹായിക്കുന്നതിനുള്ള നാറ്റോയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതിനുള്ള തെളിവായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

Advertisment

publive-image

യുക്രെയ്നിലെ സ്വാധീന മേഖലയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിനുശേഷമാണ് നാറ്റോ സെക്രട്ടറി ജനറല്‍ രാജ്യത്തെത്തിയത്. സെന്റ് മൈക്കിള്‍സ് സ്ക്വയറില്‍ എത്തിയ ജെന്‍സ് സ്റേറാള്‍ട്ടെന്‍ബര്‍ഗ് യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യമെന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുക്രെയ്നില്‍ നാറ്റോക്ക് ഔദ്യോഗിക സാന്നിധ്യമില്ലെങ്കിലും അംഗരാജ്യങ്ങളില്‍നിന്ന് സഹായങ്ങള്‍ സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയത് സ്റേറാള്‍ട്ടെന്‍ബര്‍ഗ് നേരിട്ടായിരുന്നു.

അതേസമയം, സന്ദര്‍ശനവാര്‍ത്ത വന്നതിനു പിന്നാലെ, യുക്രെയ്നെ നാറ്റോയില്‍ ചേര്‍ക്കുന്നതിനെതിരേ റഷ്യ മുന്നറിയിപ്പും നല്‍കി.

Advertisment