ഇസ്ലാമാബാദ്: പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ഇന്ത്യ സന്ദര്‍ശിക്കും. അടുത്ത മാസം ഇന്ത്യയിലെ ഗോവയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബിലാവല്‍ എത്തുന്നത്.
/sathyam/media/post_attachments/GIJgXAiTvpwpqTO3BuAw.jpg)
സമീപ വര്‍ഷങ്ങളില്‍ ആദ്യമായാണ് ഒരു പാക് നേതാവ് ഇന്ത്യയിലേക്കു വരുന്നത്. പുല്‍വാമ ആക്രമണത്തെത്തുടര്‍ന്ന് പാക്കിസ്താനുമായുള്ള ബന്ധങ്ങളെല്ലാം ഇന്ത്യ വിച്ഛേദിച്ചിരുന്നു.
അടുത്ത കാലത്ത് നിരവധി ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ നേതാവ് കൂടിയാണ് മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും മകന്‍ കൂടിയായ ബിലാവല്‍.
പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോചാണ് ബിലാവലിന്റെ സന്ദര്‍ശന വിവരം പുറത്തുവിട്ടത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ ക്ഷണമനുസരിച്ചാണ് ബിലാവല്‍ എത്തുന്നതെന്നും ബലോച് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us