ന്യൂഡല്‍ഹി: എപിഎസ് ഇന്‍ഡ്യയുടെ ഏറ്റവും പുതിയ അപ്ഡേഷന്‍. പ്രോസസ്സിംഗ് സമയം ത്വരിതപ്പെടുത്തുകയും അപേക്ഷകര്‍ക്ക് കൂടുതല്‍ ജര്‍മ്മന്‍ സര്‍വകലാശാലകളിലേക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, അടുത്ത ആഴ്ച മുതല്‍ പേപ്പര്‍ പ്രിന്റഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് എപിഎസ് ഇന്ത്യ അറിയിക്കുന്നു.
/sathyam/media/post_attachments/rQ1xd4FrHS0pIxHpF36m.jpg)
ഇനി ഡിജിറ്റല്‍ എപിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ സുരക്ഷിതമായ പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റില്‍ ആണ് നല്‍കുക, അവ ഒരു ഡിജിറ്റല്‍ സിഗ്നേച്ചര്‍ വഴി സാധൂകരിക്കപ്പെടുകയും ചെയ്യും. എപിഎസ് പരിശോധന പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ രജിസ്ററര്‍ ചെയ്ത ഇമെയില്‍ വിലാസം വഴി ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷകര്‍ക്ക് കൈമാറും.
ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന് പേപ്പര്‍ പ്രിന്റഡ് സര്‍ട്ടിഫിക്കറ്റിന്റെ അതേ സാധുതയുണ്ട്, കൂടാതെ വിദ്യാര്‍ത്ഥി വിസ അപേക്ഷകള്‍ക്കായുള്ള വിഎഫ്എസ് , ജര്‍മ്മന്‍ എംബസി/കോണ്‍സുലേറ്റ്, കൂടാതെ യൂണി~അസിസ്ററിലും ജര്‍മ്മന്‍ സര്‍വ്വകലാശാലകളിലും പ്രവേശന പ്രക്രിയയ്ക്കായി ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കാന്‍ ഇത് ഉപയോഗിക്കുകയും ചെയ്യാം.
2023 ഏപ്രില്‍ 24 മുതല്‍, വ്യക്തിഗത സ്ഥിരീകരണ നടപടിക്രമത്തില്‍ രജിസ്ററര്‍ ചെയ്ത എല്ലാ അപേക്ഷകര്‍ക്കും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് അറിയിപ്പ്. എന്നാല്‍ പങ്കാളിത്തത്തിലോ എക്സ്ചേഞ്ച് പ്രോഗ്രാമിലോ പങ്കെടുക്കുന്ന അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് അര്‍ഹതയില്ല എന്നും അറിയിക്കുന്നുണ്ട്.
പേപ്പര്‍ പ്രിന്റഡ് ഫോമില്‍ ഇതിനകം അജട സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്, അവരുടെ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതും ജര്‍മ്മന്‍ അധികാരികളും സര്‍വ്വകലാശാലകളും അംഗീകരിക്കുന്നതായും ഉറപ്പാക്കണം.
ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആമുഖം പ്രക്രിയയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ജര്‍മ്മനിയില്‍ അക്കാദമിക് ലക്ഷ്യങ്ങള്‍ എളുപ്പമാക്കാനുമാണ് എപിഎസ് ശ്രമിക്കുന്നത്.ഇതു സംബന്ധിച്ച അടുത്ത ആഴ്ച ആദ്യം, ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത എങ്ങനെ പരിശോധിക്കാം എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ പുതിയ അപ്ഡേഷന്‍ ശ്രദ്ധിയ്ക്കുക.
ഇന്ത്യയിലെ ജര്‍മ്മന്‍ എംബസിയുടെ ഭാഗമായ അക്കാഡമിക് ഇവാലുവേഷന്‍ സെന്റര്‍ (എപിഎസ് ) ജര്‍മ്മനിയില്‍ അക്കാദമിക് പഠനം നടത്താനുള്ള ആപ്ളിക്കേഷനുകളില്‍ കഴിയുന്നത്ര വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതിനാല്‍ ഉയര്‍ന്ന എണ്ണം അപേക്ഷകള്‍ക്ക് ഉത്തരം നല്‍കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
പ്രക്രിയ കൂടുതല്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിന്, എപിഎസ് ന് ഇനി മുതല്‍ ലെറ്റര്‍ പോസ്ററ് വഴിയോ കൊറിയര്‍ വഴിയോ മാത്രമേ രേഖകള്‍ സ്വീകരിക്കുകയുള്ളു. സ്ഥിരീകരണ പ്രക്രിയയില്‍ പൂര്‍ണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍, എപിഎസ് ന് വ്യക്തിഗത മീറ്റിംഗുകള്‍ നടത്താനോ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാനോ കഴിയില്ല.
ഇക്കൂട്ടര്‍ ഇമെയില്‍ വഴിയോ കോണ്‍ടാക്റ്റ് ഫോം വഴിയോ ആണ് ബന്ധപ്പെടേണ്ടത് എന്നും നേരത്തെ അറിയിച്ചിരുന്നു.അതു മാത്രമല്ല ഇമെയില്‍ അന്വേഷണങ്ങളുടെ എണ്ണം കൂടിയതിനാല്‍ പ്രതികരണങ്ങളില്‍ കാലതാമസം ഉണ്ടാകുമെന്നും അപേക്ഷകരുടെ അന്വേഷണത്തിന് എത്രയും വേഗം മറുപടി ലഭിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us