ജര്‍മ്മനിയില്‍ ഗാര്‍ഹിക പീഡന കേസ് ഇന്‍ഡ്യാക്കാരി ഭര്‍ത്താവിനെതിരെ കോടതിയില്‍

author-image
athira p
New Update

മുംബൈ: വിദേശ മണ്ണില്‍ കുറ്റകൃത്യം നടന്നാലും ഇന്ത്യന്‍ കോടതികള്‍ക്ക് ഗാര്‍ഹിക പീഡനക്കേസുകള്‍ കേള്‍ക്കാമെന്ന് മുംബെ ഹൈക്കോടതി.

Advertisment

publive-image

ജര്‍മ്മനിയില്‍ നടന്ന സംഭവമായതിനാല്‍ വേര്‍പിരിഞ്ഞു താമസിയ്ക്കുന്ന ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ നാഗ്പൂരിലെ മജിസ്ട്രേറ്റ് കോടതിക്ക് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെട്ട ഇന്ത്യക്കാരന്റെ അപേക്ഷയാണ് കോടതി തള്ളിയത്.

ഗാര്‍ഹിക പീഡനക്കേസ് വിദേശ രാജ്യത്താണെങ്കില്‍പ്പോലും ഇന്ത്യയിലെ കോടതിക്ക് അത് പരിശോധിക്കാമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വ്യക്തമാക്കി.ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം (ഡിവി ആക്റ്റ്) "സാമൂഹിക പ്രയോജനകരമായ നിയമനിര്‍മ്മാണം" ആണെന്നും, എവിടെയാണ് കുറ്റകൃത്യം നടന്നതെന്നത് പ്രശ്നമല്ലെന്നും ജസ്ററിസ് ജി എ സനപ് വിധിയില്‍ ചൂണ്ടിക്കാട്ടി. മാര്‍ച്ച് 29ന് പുറപ്പെടുവിച്ച വിധിയുടെ പകര്‍പ്പ് ഇന്നലെയാണ് ലഭ്യമായത്.

ഡിവി ആക്ടിലെ സെക്ഷന്‍ 1 പ്രകാരം ഗാര്‍ഹിക പീഡന നിയമം ഇന്ത്യ മുഴുവനും മാത്രം ബാധകമാണെങ്കിലും, വിദേശ മണ്ണില്‍ ഉണ്ടാക്കിയ ഗാര്‍ഹിക പീഡനവും കണക്കിലെടുക്കാവുന്നതാണ്," ഹൈക്കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, പരാതിക്കാരിയായ സ്ത്രീ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയെത്തുമ്പോള്‍ അനുഭവിച്ച ആഘാതത്തിന്റെയും കഷ്ടപ്പാടുകളുടെയും ദുരിതത്തിന്റെയും അനന്തരഫലങ്ങള്‍, കേസ് കേള്‍ക്കാന്‍ ഇന്ത്യന്‍ കോടതിക്ക് അധികാരമില്ലെന്ന അവരുടെ വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെ വാദങ്ങള്‍ നിരസിക്കാന്‍ പര്യാപ്തമാണന്ന് ജഡ്ജി പറഞ്ഞു.

2020 ല്‍ ദമ്പതികള്‍ വിവാഹിതരായത്, അതിനുശേഷം ഭര്‍ത്താവ് ജോലിക്കായി ജര്‍മ്മനിയിലേക്ക് പോയി. പിന്നീട് ഭാര്യയും ഫാമിലി റീയൂണിയന്‍ വിസയിലൂടെ ഒപ്പം ചേര്‍ന്നു. നാഗ്പൂരിലെ ഒരു പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, ജര്‍മ്മനിയിലുള്ള ഭര്‍ത്താവും നാഗ്പൂരില്‍ തങ്ങളോടൊപ്പം താമസിക്കുമ്പോള്‍ മാതാപിതാക്കളും തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചതായി അവര്‍ അവകാശപ്പെട്ടു.

ജര്‍മ്മനിയില്‍ വെച്ച് തന്നെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിതയാക്കിയെന്നും അവര്‍ കോടതിയില്‍ ആരോപിച്ചു.നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഡിവി ആക്ട് പ്രകാരം യുവതി ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിരിയ്ക്കയാണ്.എന്നാല്‍ ഏതെങ്കിലും ഇന്ത്യന്‍ കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള ജര്‍മ്മനിയില്‍ ഗാര്‍ഹിക പീഡനം നടന്നതായി ആരോപിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ നിരസിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി നല്‍കിയെങ്കിലും പൂര്‍ണ്ണമായും തള്ളുകയായിരുന്നു.

Advertisment