ഡബ്ലിന്‍ : ഗര്‍ഭച്ഛിദ്ര നിയമം സംബന്ധിച്ച അവലോകന റിപ്പോര്‍ട്ട് ചൊവ്വഴ്ച മന്ത്രിസഭ പരിഗണിക്കും. കാതലായ മാറ്റങ്ങളൊന്നും വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി. പൊതുജനങ്ങള്‍ അംഗീകരിച്ച ഒരു നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
/sathyam/media/post_attachments/qKvHYmBvxzp6jmtuV6Jr.jpg)
എന്നിരുന്നാലും അബോര്‍ഷന്‍ നടത്തുന്ന ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ടാകില്ലെന്നതടക്കമുള്ള വിവിധ ശുപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അബോര്‍ഷന്‍ സംബന്ധിച്ച ക്രിമിനല്‍ കേസില്‍ നിലവിലുള്ള നിയമപ്രകാരം, 14 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും.
സിന്‍ഫെയ്നടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണയും നിയമപരിഷ്‌കരണത്തിനുണ്ടെന്നത് കാര്യങ്ങള്‍ എളുപ്പമാക്കുന്നതാണ്.അതേ സമയം കാതലായ മാറ്റം വരുത്തില്ലെന്ന പ്രധാനമന്ത്രിയുടെ തുറന്നു പറച്ചിലിനെ ചില പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിലും നിയമനിര്‍മ്മാണ മാറ്റങ്ങള്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് റഫര്‍ ചെയ്യുന്നതിനും സാധ്യതയുണ്ട്.ഇക്കാര്യത്തിലും മന്ത്രിസഭാ യോഗമാകും തീരുമാനമെടുക്കുക.ബാരിസ്റ്റര്‍ മേരി ഒഷിയ അധ്യക്ഷയായ സമിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള തീരുമാനം പുനപ്പരിശോധിക്കുന്നതിന് മൂന്നു ദിവസത്തെ വെയ്റ്റിംഗ് ടൈം അനുവദിക്കുന്നത് ശുപാര്‍ശയിലുണ്ട്.ഈ കാലയളവ് നിര്‍ബന്ധിതമാക്കുന്നതിനുപകരം, അഡ് വൈസറിയാക്കാനാണ് അവലോകന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്.ഇതംഗീകരിച്ചാല്‍ മൂന്നു ദിവസം കൂടി കാത്തിരിക്കൂവെന്ന് ജി പിയ്ക്ക് ഉപദേശിക്കാനാകും.
നിലവില്‍, 12 ആഴ്ചകള്‍ക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് ജനിച്ച് 28 ദിവസത്തിനുള്ളില്‍ ഗര്‍ഭസ്ഥശിശു മരിക്കുമെന്ന് രണ്ട് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യേണ്ടതുണ്ട്.ഇത് ഒരു മെഡിക്കല്‍ പ്രാക്ടീഷണറായി ചുരുങ്ങുമെന്ന് ഗ്രൂപ്പിന്റെ ശുപാര്‍ശയില്‍ പറയുന്നു.
അവലോകന റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രിയും ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പറഞ്ഞു. അവലോകന സമിതിയുടെ ശുപാര്‍ശകള്‍ പാര്‍ലമെന്ററി സമിതിയ്ക്ക് ഉടന്‍ വിടണമെന്ന് സിന്‍ ഫെയ്‌നിന്റെ ആരോഗ്യ വക്താവ് ഡേവിഡ് കുള്ളിനന്‍ ആവശ്യപ്പെട്ടു.
ഓണ്ടു നേതാവ് പീഡര്‍ തോയ്ബിന്‍, ലേബര്‍ നേതാവ് ഇവാന ബേസിക്, പ്ീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടി ഡി ബ്രിഡ് സ്മിത്ത്്, സോഷ്യല്‍ഡമോക്രാറ്റ്സ് നേതാവ് ഹോളി കേണ്‍സ് എന്നിവരും ശുപാര്‍ശകളെ സ്വാഗതം ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us