ഹാനോവര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിതോപയോഗം സംബന്ധിച്ച ആശങ്കകളെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍, ഉത്പന്ന നിര്‍മാണ മേഖലയില്‍ വലിയ പ്രതീക്ഷകളാണ് നവീന സാങ്കേതികവിദ്യകള്‍ നല്‍കുന്നത്.
/sathyam/media/post_attachments/uALL4JFkk7y28hyWzc0r.jpg)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഫാക്റ്ററികളില്‍ വിപ്ളവം തന്നെ സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ഉത്പന്ന നിര്‍മാതാക്കള്‍ കാത്തിരിക്കുന്നത്. സങ്കീര്‍ണമായ യന്ത്ര സാമഗ്രികളുടെ അറ്റകുറ്റപ്പണി അടക്കം റോബോട്ടുകളെക്കൊണ്ട് ചെയ്യിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
ജര്‍മനിയില്‍ നടത്തിയ ഹാനോവര്‍ ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി ഫെയറില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ സാധ്യതകളാണ് പ്രദര്‍ശിപ്പിച്ചത്.
പല സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വിദഗ്ധ തൊഴിലാളികളുടെ നേരിട്ടുള്ള സാന്നിധ്യം ഫാക്റ്ററിയില്‍ ആവശ്യം വരില്ലെന്ന നിലയിലേക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ച. ഇതുമായി ബന്ധപ്പെട്ടതായിരുന്നു ജര്‍മന്‍ സ്ഥാപനമായ ആലെഫ് ആല്‍ഫയുടെ പ്രദര്‍ശനം.
നിയന്ത്രണങ്ങള്‍പ്പുറത്തേക്ക് വിപ്ളവം വളരണമെന്നാണ് ആലെഫ് ആള്‍ഫ സിഇഒ യോനാസ് ആന്‍ഡ്രൂലിസ് പറയുന്നത്.
ഫാക്റ്ററി പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് സീമെന്‍സും അവതരിപ്പിച്ചത്. ഇതിനായി മൈക്രോസോഫ്റ്റിന്റെ സഹകരണവും അവര്‍ക്കു ലഭിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us