ന്യൂയോര്‍ക്: പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ വെരിഫിക്കേഷന്‍ അടയാളമായ ബ്ളൂ ടിക് (ലെഗസി വെരിഫിക്കേഷന്‍) പുനഃസ്ഥാപിക്കുന്നു. പത്തുലക്ഷത്തില്‍ കൂടുതല്‍ പേര്‍ പിന്തുടരുന്ന അക്കൗണ്ടുകള്‍ക്കാണ് ഇതു നല്‍കുക. നിരവധി പ്രമുഖര്‍ക്ക് നീല ടിക് തിരികെ ലഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവരുമുണ്ട്.
/sathyam/media/post_attachments/vajmPVWVzoZLxdtN7YvB.jpg)
മാന്വല്‍ ആയാണ് ലെഗസി വെരിഫിക്കേഷന്‍ പുനഃസ്ഥാപിക്കുന്നതെന്നും പൂര്‍ത്തിയാവാന്‍ ദിവസങ്ങളെടുക്കുമെന്നും കമ്പനി പറയുന്നു.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ തലപ്പത്ത് വന്നതിനുശേഷമാണ് ബ്ളൂ ടിക്കിന് പണം ഈടാക്കാന്‍ തീരുമാനിച്ചത്. ഏപ്രില്‍ 20ന് നിരവധി പേരുടെ അക്കൗണ്ടുകളിലെ നീല ടിക് നീക്കിയിരുന്നു.
ഇപ്പോള്‍ പ്രമുഖരുടെ പേരിലെ വ്യാജ അക്കൗണ്ടുകള്‍ തടയാനാണ് സൗജന്യമായി വെരിഫിക്കേഷന്‍ പുനസ്ഥാപിച്ചിരിക്കുന്നത്. പണം നല്‍കി സബ്സ്ക്രിപ്ഷന്‍ എടുക്കുന്ന ആര്‍ക്കും വെരിഫിക്കേഷന്‍ ബാഡ്ജും അധിക ഫീച്ചറുകളും നല്‍കുമെന്നതായിരുന്നു മസ്കിന്റെ മുന്‍ നയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us