സുഡാനില്‍ രക്ഷാപ്രവര്‍ത്തനത്തിന് ലോക രാജ്യങ്ങള്‍

author-image
athira p
New Update

ഖര്‍ത്തൂം: സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് സ്വന്തം പൗരന്‍മാരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ ഇന്ത്യ അടക്കം വിവിധ ലോകരാജ്യങ്ങള്‍ ശ്രമം നടത്തുന്നു.

Advertisment

publive-image

വിദേശികള്‍ക്ക് തിരിച്ചുപോകാന്‍ സൗകര്യമൊരുക്കുമെന്ന് സുഡാന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. വിദേശികളെ ഒഴിപ്പിക്കാന്‍ സുഡാനിലെ എല്ലാ വിമാനത്താവളങ്ങളും ഭാഗികമായി തുറക്കാന്‍ തയാറാണെന്ന് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും അറിയിച്ചു.

സുഡാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ശനിയാഴ്ച രാവിലെ യു.കെ പ്രധാനമന്ത്രി ഋഷി സുനക് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. പൗരന്മാരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാന്‍ സൗദി നടപടി തുടങ്ങി. സുഹൃദ് രാജ്യങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനും സഹായിക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. സൗദി കഴിഞ്ഞ ദിവസം ഒഴിപ്പിച്ച 157 പേരില്‍ 91 പേര്‍ സ്വന്തം പൗരന്മാരും 66 പേര്‍ ഇന്ത്യയടക്കം 12 സുഹൃദ് രാജ്യങ്ങളില്‍നിന്നുള്ളവരുമാണ്. കുവൈത്ത്, ഖത്തര്‍, യു.എ.ഇ, ഈജിപ്ത്, തുനീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ളാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റുള്ളവര്‍. കപ്പല്‍ മാര്‍ഗമാണ് ഇവരെ ജിദ്ദയിലെത്തിച്ചത്.

അമേരിക്കന്‍ എംബസി ജീവനക്കാരെ ഞായറാഴ്ച വ്യോമമാര്‍ഗം ഒഴിപ്പിച്ചു. ഫ്രാന്‍സ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങള്‍ അടുത്ത ദിവസം രക്ഷാദൗത്യം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. നെതര്‍ലന്‍ഡ് രണ്ട് സൈനിക വിമാനങ്ങള്‍ ജോര്‍ഡനിലേക്ക് അയച്ചിട്ടുണ്ട്. ഇറ്റലി 140 പൗരന്മാരെ കൊണ്ടുപോകാന്‍ ജിബൂട്ടിയിലേക്ക് വിമാനമയച്ചു. അയല്‍രാജ്യത്തേക്ക് റോഡ് മാര്‍ഗം എത്തിച്ച് അവിടെനിന്ന് വിമാനത്തില്‍ കൊണ്ടുവരാനാണ് പദ്ധതി.

Advertisment