റാബിന്റെ രാജി സുനകിനു തിരിച്ചടി

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബിന്റെ രാജി പ്രധാനമന്ത്രി ഋഷി സുനകിനു കനത്ത തിരിച്ചടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. തന്റെ കീഴിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു മോശമായി പെരുമാറിയെന്ന ആരോപണത്തെക്കുറിച്ച് നടത്തിയ സ്വതന്ത്ര അന്വേഷണത്തെത്തുടര്‍ന്നാണ് റാബ് രാജി നല്‍കിയത്.

Advertisment

publive-image

ആരോപണങ്ങളില്‍ രണ്ടെണ്ണത്തില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത മാസത്തെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഇതും ആയുധമാക്കുമെന്നതിനാല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ സുനക് കടുത്ത വിമര്‍ശനവും നേരിടുന്നു. നാണ്യപ്പെരുപ്പവും തൊഴില്‍പ്രശ്നങ്ങളും മൂലം വെല്ലുവിളി നേരിടുന്ന സുനക് സര്‍ക്കാര്‍ ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.

റാബിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് പരാതിപ്പെട്ടിരുന്നത്. ഒക്ടോബറില്‍ റാബിനെ ഡപ്യൂട്ടി പ്രധാനമന്ത്രിയായി നിയമിക്കുമ്പോള്‍ അദ്ദേഹത്തിനെതിരായ പരാതിയെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് സുനക് അറിയിച്ചു.

അതേസമയം, റാബ് വഹിച്ചിരുന്ന നിയമവകുപ്പിന്റെ ചുമതല അലക്സ് ചോക്കിനു നല്‍കി. ഡെപ്യൂട്ടി പ്രധാനമന്ത്രിയായി കാബിനറ്റ് ഓഫിസ് മന്ത്രി ഒലിവര്‍ ഡൗഡനു സ്ഥാനക്കയറ്റവും നല്‍കി.

ആറു മാസത്തിനിടെ സുനക് മന്ത്രിസഭയില്‍ നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ സീനിയര്‍ മന്ത്രിയാണ് റാബ്. മോശം പെരുമാറ്റ ആരോപണം നേരിട്ട ഗവിന്‍ വില്യംസന്‍ നവംബറില്‍ രാജിവച്ചിരുന്നു. മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നദീം സഹാവിയെ ജനുവരിയില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Advertisment