ജര്‍മനിയില്‍ നഴ്സുമാര്‍ക്കുള്‍പ്പടെ 5.5% വേതനവര്‍ദ്ധന 2023 ജൂണ്‍ മുതല്‍ കിട്ടിത്തുടങ്ങും

author-image
athira p
New Update

ബര്‍ലിന്‍: കൂട്ടായ വിലപേശല്‍ തര്‍ക്കത്തിലൂടെ ഫെഡറല്‍ ഗവണ്‍മെന്റും പ്രാദേശിക അധികാരികളും യൂണിയനുകളും 2.5 ദശലക്ഷം ജീവനക്കാര്‍ക്ക് കൂടുതല്‍ പണം അനുവദിക്കുന്ന കാര്യത്തില്‍ സമവായത്തിലെത്തി. 3,000 യൂറോയുടെ ക്രമീകരണം ഉണ്ടാവും.

Advertisment

publive-image

ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സറും അസോസിയേഷന്‍ ഓഫ് മുനിസിപ്പല്‍ എംപ്ളോയേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് കരിന്‍ വെല്‍ഗെയും പോട്സ്ഡാമില്‍ നടന്ന കൂട്ടായ ചര്‍ച്ചയിലാണ് തീരുമാനമായത്. പോട്സ്ഡാമില്‍ നടന്ന നാലാം റൗണ്ട് ചര്‍ച്ചകളില്‍ ഫെഡറല്‍ താരിഫ് കമ്മീഷന്‍ മെയ് 15 ന് തീരുമാനിക്കും.

അധ്യാപകര്‍, ബസ് ൈ്രഡവര്‍മാര്‍, പൂള്‍ ജീവനക്കാര്‍, അഗ്നിശമന സേനാംഗങ്ങള്‍, നഴ്സുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍, വയോജന നഴ്സുമാര്‍, മലിനജല സംസ്കരണ പ്ളാന്റിലെ ജീവനക്കാര്‍, ഫോറസ്ററര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലുകള്‍ക്ക് കരാര്‍ ബാധകമാവും.

പണപ്പെരുപ്പ നഷ്ടപരിഹാരം തവണകളായി മൊത്തം 3,000 യൂറോ ലഭിക്കും.1,240 യൂറോ ഈ ജൂണില്‍ നല്‍കും തുടര്‍ന്ന് 2024 ജൂലൈ മുതല്‍ ഫെബ്രുവരി വരെയുള്ള ഓരോ മാസങ്ങളിലും 220 യൂറോ നല്‍കണം.2024 മാര്‍ച്ച് 1 മുതല്‍, ആദ്യ ഘട്ടത്തില്‍ ഫീസ് 200 യൂറോ വര്‍ദ്ധിപ്പിക്കും.രണ്ടാം ഘട്ടത്തില്‍, പിന്നീട് വര്‍ദ്ധിപ്പിച്ച തുക വീണ്ടും 5.5 ശതമാനം രേഖീയമായി വര്‍ദ്ധിക്കും. എന്നിരുന്നാലും, ഏത് സാഹചര്യത്തിലും വര്‍ദ്ധനവ് 340 യൂറോ ആയിരിക്കണം.കാലാവധി 24 മാസമായിരിക്കും.

ചുരുക്കത്തില്‍ ജര്‍മ്മന്‍ പൊതുമേഖലാ തൊഴിലാളികള്‍ക്ക് 5.5 ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിക്കും. കരാര്‍ പ്രകാരം, ഏകദേശം 2.5 ദശലക്ഷം പൊതുമേഖലാ തൊഴിലാളികള്‍ക്ക് അവരുടെ വേതനം 5.5 ശതമാനം അല്ലെങ്കില്‍ 2024 മാര്‍ച്ച് മുതല്‍ പ്രതിമാസം കുറഞ്ഞത് 340 യൂറോ വര്‍ദ്ധിക്കും.

തപാല്‍ ജീവനക്കാര്‍ക്ക് മാര്‍ച്ചില്‍ പ്രതിമാസ ശരാശരി 11.5 ശതമാനം വര്‍ദ്ധനവ് ലഭിച്ചു, നവംബറില്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ യൂണിയനായ ഐജി മെറ്റൽ ഏകദേശം 40 ലക്ഷം ജീവനക്കാര്‍ക്ക് 8.5 ശതമാനം വര്‍ദ്ധനവ് നേടി.

Advertisment