സ്റേറാക്ക്ഹോം: ആഗോള സൈനികച്ചെലവില്‍ തുടര്‍ച്ചയായ എട്ടാം വര്‍ഷവും വന്‍ വര്‍ധന രേഖപ്പെടുത്തി. 2.24 ട്രില്യണ്‍ ഡോളര്‍ എന്ന സര്‍വകാല റെക്കോഡാണ് കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ടത്.
/sathyam/media/post_attachments/GSV7fpeh6x36pniKBg7e.jpg)
സ്വീഡനില്‍ പ്രവര്‍ത്തിക്കുന്ന സ്റേറാക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആഗോളതലത്തില്‍ 3.7 ശതമാനമാണ് ചെലവിലെ ഉയര്‍ച്ചയെങ്കില്‍ യൂറോപ്പില്‍ ഇത് 13 ശതമാനമാണ്. 30 വര്‍ഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ പ്രതിരോച്ചെലവ് ഇത്രയുമധികം ഉയരുന്നത്.
യുക്രെയ്നുള്ള സഹായം, റഷ്യയില്‍നിന്നുള്ള ഭീഷണിയക്കുറിച്ച് ഉയരുന്ന ആശങ്ക എന്നിവയാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ പ്രതിരോധച്ചെലവുയര്‍ത്താന്‍ കാരണം. കൂടുതല്‍ അരക്ഷിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് സൂചിപ്പിക്കുന്നതാണ് സൈനികച്ചെലവിലെ വര്‍ധനയെന്ന് ഇന്‍സ്ററിറ്റ്യൂട്ടിലെ നാന്‍ ടിയാന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us