New Update
ഖാര്‍ത്തും: സൈന്യവും അര്‍ധസൈനികരും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്ന് തദ്ദേശവാസികള്‍ കൂട്ടമായി പലായനം ചെയ്യുന്നു. അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫിനെ സൈന്യം പിരിച്ചുവിട്ടെങ്കിലും അവര്‍ സംഘടിതരായി ആക്രമണം തുടരുകയാണ്.
Advertisment
/sathyam/media/post_attachments/VRVi6pf4GU6NGkypQ8ot.jpg)
പതിനായിരത്തിലേറെപ്പേര്‍ ദക്ഷിണ സുഡാനില്‍ അഭയം തേടി. ഊര്‍ജ, ശുദ്ധജല പ്രതിസന്ധിയും അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും രൂക്ഷമായി. ആശുപത്രികളും കടുത്ത പ്രതിസന്ധിയിലാണ്. സന്നദ്ധ സംഘടനകള്‍ ഭക്ഷ്യ വിതരണം നിര്‍ത്തിയത് സ്ഥിതി വഷളാക്കി.
പാശ്ചാത്യ രാജ്യങ്ങള്‍ എംബസികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. സുഡാനിലെ നൂറുകണക്കിനു യുഎന്‍ ഉദ്യോഗസ്ഥരെ അപകടമേഖലയില്‍ നിന്ന് മാറ്റിയതായി സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us