New Update
ബര്‍ലിന്‍: സംഘര്‍ഷഭരിതമായ സുഡാനില്‍ നിന്ന് സ്വന്തം പൗരന്‍മാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ജര്‍മന്‍ സൈന്യം മൂന്നു ദിവസം കൊണ്ട് അവസാനിപ്പിച്ചു.
Advertisment
/sathyam/media/post_attachments/sejC2cyzt1M4Bc1Yn6MY.jpg)
ഇതിനകം അറുനൂറോളം ജര്‍മന്‍ പൗരന്‍മാരെ സൈന്യം സുരക്ഷിതരായി രാജ്യത്തിനു പുറത്തെത്തിച്ചു. സൈന്യത്തിന്റെ കൂടുതല്‍ ഇടപെടല്‍ ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക. തത്കാലം സൈന്യത്തെ രാജ്യത്തേക്കു തിരികെ വിളിച്ചിരിക്കുകയാണ്.
അതേസമയം, കുറച്ചു ജര്‍മനിക്കാര്‍ കൂടി സുഡാനില്‍ ശേഷിക്കുന്നു എന്നാണ് സൂചന. ജര്‍മന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെത്തിച്ചേരാതിരുന്ന ഇവര്‍ക്ക് മറ്റു രാജ്യങ്ങളുടെ രക്ഷാദൗത്യങ്ങളെ ആശ്രയിച്ചു വേണം പുറത്തുകടക്കാന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us