അനധികൃത കുടിയേറ്റത്തിനെതിരെ ജര്‍മനി

author-image
athira p
New Update

ബര്‍ലിന്‍: അനധികൃത കുടിയേറ്റത്തിനെതിരായ പോരാട്ടത്തില്‍ ജര്‍മനി ഈ വര്‍ഷം ഏകദേശം 20,000 ആളുകളെ അറസ്ററു ചെയ്തതായി ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ അറിയിച്ചു. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളുടെ കാര്യത്തില്‍ ജര്‍മനിയിലെ നയമം ശക്തമാക്കുമെന്നും ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ പറഞ്ഞു.

Advertisment

publive-image

ജര്‍മ്മനിയില്‍ കുടിയേറ്റ പ്രതിസന്ധി തുടരുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ന്റെ തുടക്കത്തില്‍ മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് 300 ശതമാനം വര്‍ദ്ധിച്ചു. ഇഃുമൂലം ജര്‍മനിയിലെ മുനിസിപ്പാലിറ്റികളുടെ പരിധി കവിഞ്ഞിരിയ്ക്കയാണ്. ഇതിനായി കൂടുതല്‍ പണം സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും മാസങ്ങളായി ആവശ്യപ്പെടുകയാണ്. 2015 ന് ശേഷമുള്ള ഏറ്റവും മോശമായ കുടിയേറ്റ പ്രതിസന്ധിയിലാണ് ജര്‍മ്മനി. ഏതാണ്ട് 1.2 മല്യന്‍ ഉക്രേനിയന്‍കാരാണ് ഏറ്റവും അടുത്തായി ജര്‍മനിയില്‍ അഭയാര്‍ത്ഥികളായി എത്തിയിരിയ്ക്കുന്നത്.

അനധികൃത കുടിയേറ്റം 2022~ല്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വര്‍ദ്ധിച്ചു. 2023 ന്റെ ആദ്യ പാദത്തില്‍ മാത്രം 19,627 അനധികൃത എന്‍ട്രികള്‍ ഇതിനകം ഉണ്ടായി

Advertisment