1000 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയ്നുമായി ചൈന

author-image
athira p
New Update

ബീജിങ്: കേരളത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന കണക്കുകൂട്ടല്‍ നടക്കുന്നതേയുള്ളൂ. ചൈനയില്‍ ഇതാ ആയിരം കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയ്ന്‍ തയാറായിരിക്കുന്നു.
publive-image
ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയ്ന്‍ ലോകത്തെ ഏറ്റവും വേഗത്തിലോടുന്ന ട്രെയ്ന്‍ എന്ന റെക്കോഡ് നിഷ്പ്രയാസം സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisment

ഷാങ്ഹായിക്കും ഹാന്‍ഷുവിനുമിടയിലാണ് അതിവേഗ ഹൈപ്പര്‍ലൂപ്പ് ലൈന്‍ വികസിപ്പിക്കുന്നത്. ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ ഹൈപ്പര്‍ലൂപ്പാണ് ചൈനയിലും യാഥാര്‍ഥ്യമാകുന്നത് എന്നത് മറ്റൊരു കൗതുകം. 2013ലാണ് മസ്ക് പദ്ധതി മുന്നോട്ടുവെച്ചത്.

ചൈനയില്‍ ആരംഭിക്കുന്ന ഹൈപ്പര്‍ലൂപ്പിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയെന്നാണ് വിവരം. വാക്വം ടണലിലൂടെ പോഡുകളുടെ സഹായത്തോടെയാണ് യാത്ര.

നിലവില്‍ ഷാങ്ഹായിക്കും ഹാന്‍ഷുവിനുമിടയില്‍ റോഡിലൂടെ സഞ്ചരിക്കാന്‍ ഏകദേശം രണ്ട് മണിക്കൂറിലേറെ സമയം വേണ്ടി വരും. ഹൈപ്പര്‍ലൂപ്പ് എത്തുന്നതോടെ യാത്രാസമയം 15 മിനിറ്റായി ചുരുങ്ങും. ബീജിങ്~ഷിജിയാസുങ്, ഹാന്‍ന്‍ഷു~ഷെന്‍സന്‍ തുടങ്ങി നിരവധി നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപ്പര്‍ലൂപ്പ് ലൈനുകള്‍ ആരംഭിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ട്.

Advertisment