രണ്ടാമങ്കത്തിനു ബൈഡന്‍

author-image
athira p
New Update

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങുന്ന അദ്ദേഹത്തിനൊപ്പം നിലവിലുള്ള വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥാനം നിലനിര്‍ത്താന്‍ രംഗത്തുണ്ടാകും.

Advertisment

publive-image

എണ്‍പത് വയസായ ബൈഡന്‍, മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഗര്‍ഭച്ഛിദ്രാവകാശം, ജനാധിപത്യ സംരക്ഷണം, വോട്ടവകാശം, സാമൂഹിക സുരക്ഷാ എന്നിവ 2024 ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളായിരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ തവണ പ്രിസിഡന്‍റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അധിരാകത്തിലെത്തിയ ബൈഡനെതിരേ വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ട്രംപ്. പാര്‍ട്ടികള്‍ക്കുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നേറുന്നവര്‍ക്കാണ് യുഎസില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയാകാന്‍ സാധിക്കുക.

Advertisment