New Update
ബര്‍ലിന്‍: വനിതാ ഫുട്ബാള്‍ താരങ്ങള്‍ കയറിയ വിമാനം ടെയ്ക്കോഫിനായി റണ്‍വേയിലൂടെ നീങ്ങുന്നതിനിടെ പക്ഷിയിടിച്ച് തീപിടിച്ചു. പൊട്ടിത്തെറി ഉണ്ടായെങ്കിലും കൂടുതല്‍ അപകടമുണ്ടാകാതെ വിമാനം നിര്‍ത്താന്‍ സാധിച്ചു.
Advertisment
/sathyam/media/post_attachments/nyOiQsq6MHa8DEbjPnj8.jpg)
ഇംഗ്ളീഷ് പ്രിമിയര്‍ ലീഗ് ടീമായ ആഴ്സണലിന്റെ വനിതാ ടീം ജര്‍മനിയില്‍ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനി ബ്രോന്‍ഷ്വീഗ് വുള്‍ഫ്സ്ബര്‍ഗ് വിമാനത്താവളത്തിലായിരുന്നു അപകടം. പക്ഷിയിടിച്ചതിന് പിന്നാലെ തീപ്പൊരി പടരുന്നത് കണ്ട പൈലറ്റ് വിമാനം നിര്‍ത്തുകയായിരുന്നു.
തീ പടര്‍ന്നപ്പോഴേക്കും യാത്രക്കാരെ പുറത്തിറക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലും സമാനമായി പക്ഷിയിടിച്ച് അപകടമുണ്ടായിരുന്നു. എഞ്ചിനില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയാണ് അപകടമൊഴിവാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us