നെയ്റോബി: സ്വര്‍ഗത്തിലെത്താന്‍ ഉപവസമനുഷ്ഠിച്ച് ജീവന്‍ നഷ്ടപ്പെട്ട 58 പേരെ കെനിയയിലെ വനത്തില്‍ കണ്ടെത്തി. തീരദേശ പട്ടണമായ മലിന്‍ഡിക്കു സമീപം ദ ഗുഡ് ന്യൂസ് ഇന്റര്‍നാഷനല്‍ ചര്‍ച്ച് നേതാവ് പാസ്ററര്‍ പോള്‍ മക്കെന്‍സിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കര്‍ വനത്തില്‍ നിന്നാണ് പോലീസ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
/sathyam/media/post_attachments/ILaCkt7WobmoWML111or.jpg)
ഇതില്‍ 50 മൃതദേഹങ്ങള്‍ കൂട്ടക്കുഴിമാടങ്ങളിലായിരുന്നു. എല്ലാ കുഴിമാടത്തിലും കുരിശു നാട്ടിയിരുന്നു. മക്കെന്‍സിയെ അറസ്ററ് ചെയ്തു. കൂടുതല്‍ പേര്‍ മരിച്ചതായി സംശയിക്കുന്നു. മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു. 112 പേരെ കാണാതായതായി കെനിയ റെഡ് ക്രോസ് സൊസൈറ്റിക്ക് പരാതി ലഭിച്ചിരുന്നു.
"യേശുവിനെ കാണാന്‍' മരണം വരെ ഉപവസിക്കാനുള്ള പാസ്റററുടെ ആഹ്വാനം അനുസരിച്ച അനുയായികളാണു മരിച്ചതെന്നു പോലീസ് പറയുന്നു. ആളുകളെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് മക്കെന്‍സിയുടെ ആരാധനാകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ പട്ടിണികിടന്ന് അവശരായവരെ കണ്ടെത്തിയിരുന്നു. 29 പേരെ രക്ഷപ്പെടുത്തി.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മക്കെന്‍സിയെ 2019 ലും ഈ വര്‍ഷം മാര്‍ച്ചിലും നേരത്തെ അറസ്ററ് ചെയ്തിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിക്കാതിരുന്നതിനാല്‍ ഈ കേസുകള്‍ മുന്നോട്ടുപോയില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us