ഉര്‍ദുഗാന്‍ ടിവി അഭിമുഖത്തിനിടെ കുഴഞ്ഞുവീണു

author-image
athira p
New Update

അങ്കാറ: തത്സമയ ടിവി അഭിമുഖത്തിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കുഴഞ്ഞുവീണു. ഉര്‍ദുഗാന് ഹൃദയാഘാതമാണെന്ന സമൂഹ മാധ്യമ പ്രചാരണം അദ്ദേഹത്തിന്റെ ആശയവിനിമയ വകുപ്പ് മേധാവി ഫഹ്റുദ്ദീന്‍ അല്‍തൂന്‍ നിഷേധിച്ചു.

Advertisment

publive-image

20 മിനിറ്റ് ഇടവേളയ്ക്കു ശേഷം ഉര്‍ദുഗാന്‍ അഭിമുഖം പുനരാരംഭിക്കുകയും ചെയ്തു. രണ്ടുദിവസത്തെ തിരക്കുപിടിച്ച കാമ്പയിനു ശേഷം തനിക്ക് വയറിന് അസ്വസ്ഥതയുണ്ടായിരുന്നതായി വ്യക്തമാക്കി.

69കാരനായ ഉര്‍ദുഗാന്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടുന്നതായാണ് വിലയിരുത്തല്‍. ആറ് പാര്‍ട്ടികളുടെ പിന്തുണയുള്ള കെമാല്‍ കിലിദറോഗ്ലുവാണ് എതിരാളി. മേയ് 14നാണ് തെരഞ്ഞെടുപ്പ്.

Advertisment