ബുഡാപെസ്ററ്: കാരുണ്യത്തിന്റെ സംസ്കാരത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാവരെയും സഹായിക്കാനും ഹംഗറിയിലെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
/sathyam/media/post_attachments/DFz40DMXAY8c4bLbL5wt.jpg)
ഹംഗറി സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം മാര്‍പാപ്പ ഓര്‍ത്തഡോക്സ് സഭയുടെ ഹംഗറിയിലെ പ്രതിനിധി ഹിലാരിയന്‍ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ ന്യായീകരിക്കുന്നതിന്റെ പേരില്‍ ഒഴിവാക്കുകയായിരുന്നു.
ദാരിദ്യ്രവും വേദനയും അനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെങ്കില്‍ വിശ്വാസികള്‍ എന്നു വിളിക്കപ്പെടാന്‍ നമ്മള്‍ യോഗ്യരല്ലെന്ന് സെന്റ് എലിസബത്ത് പള്ളിയില്‍ അംഗപരിമിതരും പാവപ്പെട്ടവരുമായുള്ള പ്രത്യേക കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ പറഞ്ഞു. ഉച്ചകഴിഞ്ഞു സ്പോര്‍ട്സ് സ്റേറഡിയത്തില്‍ യുവജന സമ്മേളനത്തിലും പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us