ഉര്‍ദുഗാന്റെ പ്രചരണം മൂന്നാം ദിവസവും റദ്ദാക്കി

author-image
athira p
New Update

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തുടര്‍ച്ചയായ മൂന്നാം ദിവസവും റദ്ദാക്കി. ആരോഗ്യസ്ഥിതി മോശമായതാണ് കാരണം.

Advertisment

publive-image

കഴിഞ്ഞ ദിവസം തത്സമയ ടിവി അഭിമുഖത്തിനിടെ അദ്ദേഹം കുഴഞ്ഞുവീണിരുന്നു. തുടര്‍ച്ചയായ പ്രചരണ പരിപാടികളുടെ ക്ഷീണവും വയറിന്റെ അസ്വസ്ഥതയുമാണ് അന്നു കാരണമായി പറഞ്ഞിരുന്നത്. ഹൃദ്രോഗമാണെന്ന് അഭ്യൂഹം പരന്നെങ്കിലും പ്രസിഡന്റിന്റെ ഓഫീസ് അതു നിഷേധിച്ചിരുന്നു.

മൂന്നാം വട്ടവും രാജ്യത്തെ നയിക്കാന്‍ ജനവിധി തേടുകയാണ് ഉര്‍ദുഗാന്‍. മേയ് 14നാണ് തെരെഞ്ഞെടുപ്പ്. ആറ് പാര്‍ട്ടികളുടെ പിന്തുണയുള്ള സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി കെമാല്‍ കിലിദറോഗ്ലുവാണ് എതിരാളി.

Advertisment