ബ്രസീലില്‍ ടെലിഗ്രാം നിരോധിച്ചു

author-image
athira p
New Update

ബ്രസീലിയ: ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പായ ടെലിഗ്രാമിന് ബ്രസീലിയന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഫെഡറല്‍ കോടതി ഉത്തരവ് പ്രകാരമാണ് നടപടി.

Advertisment

publive-image

നിയോ~നാസി ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ സഹകരിച്ചില്ലെന്നാരോപിച്ചാണ് കോടതി ഉത്തരവ്. ടെലഗ്രാം അധികൃതരോട് ബ്രസീലിലെ ഫെഡറല്‍ പൊലീസ് പ്ളാറ്റ്ഫോമിലെ ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതു നല്‍കാന്‍ ഇവര്‍ തയാറായില്ല.

ഉത്തരവിനു പിന്നാലെ, ബ്രസീലിലെ പലയിടങ്ങളിലും ടെലഗ്രാം സേവനം നിലച്ചിട്ടുണ്ട്. ഗൂഗിള്‍, ആപ്പിള്‍ പ്ളാറ്റ്ഫോമുകളില്‍ ടെലിഗ്രാം ബ്ളോക്ക് ചെയ്യാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

Advertisment