ബര്‍ലിന്‍: വിദേശകാര്യ ഓഫീസിലെ ജര്‍മ്മന്‍ നയതന്ത്രജ്ഞന്റെ 15 വയസ്സുള്ള മകളെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബെര്‍ലിനില്‍ കാണാതായി എന്ന വാര്‍ത്തയാണ് ജര്‍മനിയിലെ ഫോക്കൂസ് വീക്കിലിയുടെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഒരു പുരുഷനോടൊപ്പമാണ് അഖിലയെ അവസാനമായി കണ്ടത്. അവളുടെ പിതാവും വിദേശകാര്യ ഓഫീസും സഹായവും വിവരങ്ങളും ആവശ്യപ്പെടുന്നു.
/sathyam/media/post_attachments/5M9nclbpnLBtCcsSzD21.jpg)
ബര്‍ലിന്‍~ക്രൂസ്ബര്‍ഗില്‍ നിന്നുള്ള നയതന്ത്രജ്ഞന്റെ മകള്‍ അകില രാഖി ( ബ്രാന്‍ഡ് എന്ന 15 കാരി) യെ ഞായറാഴ്ച വൈകുന്നേരം മുതല്‍ കാണാതായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി ക്രൂസ്ബര്‍ഗിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. പോലിസ് പറയുന്നതനുസരിച്ച്, ശക്തമായ ശരീരഘടനയുള്ള 28 വയസ്സുള്ള ഒരു യുവാവും അവള്‍ക്കൊപ്പമുണ്ടെന്ന് പറയുന്നു.
തിങ്കളാഴ്ച രാത്രി 11.40ഓടെ ബര്‍ലിന്‍~റെയ്നിക്കെന്‍ഡോര്‍ഫിലാണ് ഇരുവരെയും അവസാനമായി കണ്ടത്.നിലവില്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ സ്ഥിരതയ്ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us