550 കുട്ടികള്‍ക്ക് ജന്മം നല്‍കിയയാളെ ബീജദാനത്തില്‍ നിന്ന് കോടതി വിലക്കി

author-image
athira p
New Update

ദേന്‍ഹാഗ്:നെതര്‍ലന്‍ഡ്സിലും മറ്റ് രാജ്യങ്ങളിലുമായി 550 കുട്ടികള്‍ക്ക് ജന്മം നല്‍കിയ വ്യക്തിയെ ബീജദാനത്തില്‍ നിന്ന് വിലക്കി കോടതി. ഹേഗിലെ ജില്ലാ കോടതി നടപടി എടുത്തത്.സ്ഥിരം ബീജദാതാവായ ഇയാള്‍, തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് മക്കളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചത്.

Advertisment

publive-image

പരമാവധി 12 സ്ത്രീകള്‍ക്കായി ആകെ 25 തവണ മാത്രമേ ഒരു വ്യക്തിക്ക് ബീജദാനം നടത്താന്‍ സാധിക്കുവെന്നാണ് ഡച്ച് നിയമം. എന്നാല്‍ തന്‍റെ മുന്‍കാല ദാന ചരിത്രം മറച്ചുവച്ച പ്രതി നിരവധി പേര്‍ക്കായി ബീജദാനം നടത്തുകയായിരുന്നു.

നെതര്‍ലന്‍ഡ്സിലെ വന്ധത്യാനിവാരണ ക്ളിനിക്കുകളും സര്‍ക്കാര്‍ ആശുപത്രികളും വഴിയാണ് ഇയാള്‍ ബീജദാനം നടത്തിയത്. ഇയാളുടെ ബീജം സ്വീകരിച്ച് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരുകൂട്ടം സ്ത്രീകളുടെ പരാതിയിന്മേലാണ് കോടതി നടപടി എടുത്തത്.

നെതര്‍ലന്‍ഡ്സില്‍ കരിമ്പട്ടികയില്‍ ആയതിനെ തുടര്‍ന്നു യുക്രെയ്ന്‍, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും ഓണ്‍ലൈനായും ഇയാള്‍ ബീജം ദാനം ചെയ്യുകയായിരുന്നു. സംഗീതജ്ഞനായ ഇയാള്‍, നിലവില്‍ കെനിയയിലാണ് താമസിക്കുന്നത്.

വിലക്ക് ലംഘിച്ച് പ്രതി ഇനിയും ബീജദാനം നടത്തിയെന്ന് കണ്ടെത്തിയാല്‍ ഒരു ലക്ഷം യൂറോ പിഴ നല്‍കണമെന്നും കോടതി അറിയിച്ചു.

Advertisment