ലണ്ടന്‍: കോവിഡ് ലോക്ക്ഡൗണില്‍ ലോകം മുഴുവന്‍ വീടുകളില്‍ അടച്ചിരുന്നപ്പോള്‍ പൊട്ടിപ്പുറപ്പെട്ട സോഷ്യല്‍ മീഡിയ തരംഗത്തില്‍ മുന്നിലായിരുന്നു ക്ളബ് ഹൗസ്. ശബ്ദം മാത്രം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഈ ആപ്പ് അന്നു വലിയ തോതില്‍ ലോകത്തെങ്ങും പ്രചാരം നേടി.
/sathyam/media/post_attachments/dKQOqRxlUFzvZSe1AIOD.jpg)
ക്ളബ് ഹൗസിലെ ചര്‍ച്ചാ മുറികളില്‍ ഒത്തുകൂടി രാഷ്ട്രീയവും സിനിമയും മതവും സംഗീതവും തുടങ്ങി എല്ലാ വിഷയങ്ങളും ആളുകള്‍ ആവേശത്തോടെ സംസാരിച്ചിരുന്നു. എന്നാലിപ്പോള്‍ പലരും ആപ്പിനെ കുറിച്ച് തന്നെ മറന്നുതുടങ്ങി. കോവിഡ് മഹാമാരിയൊഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങിയതോടെ ഇങ്ങനെയൊരു ആപ്പിന് പ്രസക്തിയില്ലാതെ വരുകയായിരുന്നു.
പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഓഡിയോ ചാറ്റിങ് പ്ളാറ്റ്ഫോമായ ക്ളബ് ഹൗസ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലാണ്. ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥ വരെയെത്തി. 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനാണ് ക്ളബ്ഹൗസ് തീരുമാനിച്ചിരിക്കുന്നത്. നൂറോളം ജീവനക്കാരാണ് ഇപ്പോള്‍ ഇവിടെയുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us