20,000 റഷ്യന്‍ സൈനികര്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടു: യുഎസ്

author-image
athira p
New Update

വാഷിങ്ടണ്‍: കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇതുവരെ യുക്രെയ്നില്‍ ഇരുപതിനായിരത്തിലേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്.

Advertisment

ഒരു ലക്ഷത്തിലേറെ റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നയതന്ത്ര ബന്ധങ്ങളുടെ കോര്‍ഡിനേറ്റര്‍ കൂടിയായ ജോണ്‍ കിര്‍ബി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

publive-image

റഷ്യയുടെ സൈനിക ബലവും ആയുധ ശേഷിയും നന്നേ ശോഷിച്ചു കഴിഞ്ഞെന്നാണ് യുഎസ് വിലയിരുത്തല്‍. സ്വകാര്യ സൈനിക കമ്പനിയായ വാഗ്നറിന്റെ സേവനം യുക്രെയ്നില്‍ റഷ്യ വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പരുക്കേറ്റവരില്‍ പകുതിയും വാര്‍നറിന്റെ ജീവനക്കാരായ സൈനികരാണ്.

അതേസമയം, തങ്ങളുടെ 94 സൈനികര്‍ക്കു മാത്രമാണ് പരിക്കേറ്റതെന്നാണ് വാഗ്നര്‍ അധികൃതര്‍ അവകാശപ്പെടുന്നത്.

Advertisment