ഹിന്ദു ദേവതയെ അപമാനിച്ചെന്ന് ആരോപണം: യുക്രെയ്ന്‍ ട്വീറ്റ് പിന്‍വലിച്ചു

author-image
athira p
New Update

കീവ്: ഹിന്ദു ദേവതയായ കാളിയെ അപമാനിച്ചെന്ന് ആരോപണമുയര്‍ന്നതോടെ യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം വിവാദ ട്വീറ്റ് പിന്‍വലിച്ചു.

Advertisment

publive-image

വര്‍ക്ക് ഓഫ് ആര്‍ട്ട് എന്ന അടിക്കുറിപ്പോടെ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റാണ് വിവാദമായത്. റഷ്യന്‍ മേഖലയിലെ ഗ്യാസ് സ്റേറഷനില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ആകാശത്തേക്ക് വന്‍തോതില്‍ പുക ഉയരുന്ന ചിത്രവും, അതിനൊപ്പം പുകയില്‍ ഹോളിവുഡ് താരം മര്‍ലിന്‍ മണ്‍റോയുടെ രൂപത്തില്‍ കാളിയുടേതിനു സമാനമായ ചിത്രവുമാണ് ട്വീറ്റ് ചെയ്തത്.

ഇതിനെതിരേ സമൂഹമാധ്യമങ്ങള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. യുക്രെയ്ന്‍ അധികൃതര്‍ വിവേകത്തോടെ പെരുമാറണമെന്നും ഒരു സംസ്കാരത്തെ അപമാനിച്ചുകൊണ്ടായിരിക്കരുത് ട്വീറ്റുകളെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനം വ്യാപകമായതോടെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല.

Advertisment