പാരീസ്: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ക്ക്. പെന്‍ഷന്‍ പരിഷ്കരണത്തിനെതിരേയാണ് പതിനായിരക്കണക്കിനു തൊഴിലാളികള്‍ തെരുവിലിറങ്ങിയത്.
/sathyam/media/post_attachments/LtyUhBz3RBoZ6SPDjaRx.jpg)
പലയിടത്തും പ്രക്ഷോഭങ്ങള്‍ സംഘര്‍ഷാത്മകമായി. 100 പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കടുത്ത എതിര്‍പ്പ് അവഗണിച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ മാസം പെന്‍ഷന്‍ പരിഷ്കരണ ബില്ലില്‍ ഒപ്പു വച്ചിരുന്നു. ഇതിനെതിരേ തൊഴിലാളി ദിനത്തില്‍ രാജ്യത്താകെ 1,12,000 പേര്‍ പങ്കാളികളായെന്നാണ് കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 291 പേരെ കസ്ററഡിയിലെടുത്തു. പാരീസില്‍ മാത്രം 90 പേരെയാണ് കസ്ററഡിയിലെടുത്തത്.
തലസ്ഥാനമായ പാരീസില്‍ അടക്കം പൊലീസും പ്രക്ഷോഭകാരികളും ഏറ്റുമുട്ടി. തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമങ്ങളും പ്രക്ഷോഭങ്ങളും അംഗീകരിക്കാനാവില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു പ്രധാനമന്ത്രി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോര്‍നെ ട്വീറ്റ് ചെയ്തു.
പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്ത് ഉയരുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്നാണ് വിവിധ തൊഴിലാളി സംഘടനകളുടെ ആവശ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us