New Update
ന്യൂയോർക്ക് : 2024 സാമ്പത്തിക വർഷത്തേക്കു (മാർച്ച് 2023) എച്-1 ബി വിസയ്ക്കു 758,994 യോഗ്യതയുള്ള അപേക്ഷകൾ ലഭിച്ചെന്നു യുഎസ് കുടിയേറ്റ വകുപ്പ് (യുഎസ് സി ഐ എസ്) അറിയിച്ചു. മുൻ വർഷം ലഭിച്ചത് 483,927 ആയിരുന്നു. വർധന 60%.
Advertisment
/sathyam/media/post_attachments/zjhS7iW4bmsIbSDnRoom.jpg)
ഇപ്പോൾ ലഭ്യമായ ഒഴിവുകൾ വെറും 85,000 ആണ്. 2022ൽ 308,613; 2021ൽ 275,000; 2020ൽ 201,000 എന്നിങ്ങനെ ആയിരുന്നു അതിനും മുൻപുള്ള വർഷങ്ങളിൽ. എച്-1 ബി നറുക്കെടുപ്പിൽ ജയിച്ചവരെ യുഎസ് സി ഐ എസ് വിവരം അറിയിച്ചിട്ടുണ്ട്. അവർ പൂർണ അപേക്ഷകൾ ജൂൺ 30നകം നൽകണം. വിജയികളുടെ പട്ടിക പുതുക്കി നൽകുന്നതാണ്. മാർച്ച് 2024 വരെ കൂടുതൽ പേരെ തിരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്.
എച്-1 ബി ക്യാപ് സംവിധാനം ദുരുപയോഗം ചെയ്യപ്പെടാമെന്നു യുഎസ് സി ഐ എസ് സമ്മതിക്കുന്നു. തട്ടിപ്പു നടന്നു എന്ന ആരോപണം അന്വേഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us