ബല്‍ഗ്രേഡ്: സെര്‍ബിയയുടെ തലസ്ഥാന നഗരമായ ബെല്‍ഗ്രേഡിലെ സ്കൂളില്‍ രക്തരൂക്ഷിതമായ പ്രവൃത്തി. ബുധനാഴ്ച രാവിലെ ഒരു ൈ്രപമറി സ്കൂളിലാണ് 14 കാരനായ കൗമാരക്കാരന്‍ വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ നിരവധിയാളുകള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്. പോലീസും രക്ഷാപ്രവര്‍ത്തകരും സ്കൂളില്‍ വന്‍തോതില്‍ ഇപ്പോള്‍ സജ്ജമാണ്.
/sathyam/media/post_attachments/PJZ8n6kT26Kx432haMxn.jpg)
ന്യൂസ് പോര്‍ട്ടലായ "nova.rs" പ്രകാരം കുറഞ്ഞത് 9 പേര്‍ മരിച്ചുവെന്നാണ് പ്രാഥമികനിഗമനം. പോലീസ് പറയുന്നതനുസരിച്ച്, ഒമ്പത് പേര്‍ മരിച്ചു. എട്ട് കുട്ടികളും ഒരു സുരക്ഷാ ഗാര്‍ഡും കൊല്ലപ്പെട്ടു. മറ്റ് ആറ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു.പിതാവിന്റെ തോക്കാണ് കുട്ടി കൃത്യനില്‍വഹണത്തിനായി ഉപയോഗിച്ചത്.
വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെടിയുതിര്‍ത്തയാള്‍ ക്ളാസ് മുറിയില്‍ പ്രവേശിച്ച് പിസ്ററള്‍ ഉപയോഗിച്ച് പിതാവിനെ വെടിവച്ചു. രാവിലെ 8.40നാണ് പോലീസിനെ വിളിച്ചത്. ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ് പ്രതി.സ്കൂളിന് മുമ്പായി അധ്യാപകര്‍ നോക്കിനില്‍ക്കുമ്പോളാണ് സംഭവം നടക്കുന്നത്.
പ്രതി ആദ്യം ടീച്ചര്‍ക്ക് നേരെ വെടിയുതിര്‍ത്തു, തുടര്‍ന്ന് കുട്ടികള്‍ക്ക് നേരെയാണ് നിറയൊഴിച്ചത്. സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ സ്കൂളിലേക്ക് വന്‍തോതില്‍ പോലീസും രക്ഷാപ്രവര്‍ത്തകരും എത്തിയിരുന്നു. അധികൃതര്‍ വന്‍തോതില്‍ പരിസരം വളഞ്ഞു.ഭയചകിതരായ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്. ബാള്‍ക്കന്‍ രാജ്യത്ത് റാംപേജുകള്‍ വളരെ അപൂര്‍വമാണ്. എന്നിരുന്നാലും, 1990 കളിലെ യുദ്ധങ്ങള്‍ക്ക് ശേഷം രാജ്യത്ത് അവശേഷിക്കുന്ന വലിയ തോതിലുള്ള ആയുധങ്ങളെക്കുറിച്ച് വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us