ഒട്ടാവ: കുപ്രസിദ്ധ ഇന്ത്യന്‍ ഗ്യാങ്സ്ററര്‍ ഗോള്‍ഡി ബ്രാറിനെ കാനഡയിലെ 25 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഒട്ടാവ ഇന്റപോളാണ് മോസ്ററ് വാണ്ടഡ് പട്ടികയില്‍ ഗോള്‍ഡി ബ്രാറിന്റെ പേരും ചേര്‍ത്തത്.
/sathyam/media/post_attachments/ZLsToedOWi3nFX8WxzRF.jpg)
പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്ന് കരുതപ്പെടുന്ന ആളാണ് ഗോള്‍ഡി ബ്രാര്‍.
സതീന്ദര്‍ജിത് സിങ് എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്. ഇയാള്‍ കാനഡയില്‍ കഴിയുന്നത് പൊതു ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും, ഇന്ത്യയില്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നും ഇന്റര്‍പോള്‍ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.
മൂസെവാലയെ കൂടാതെ രജത് കുമാര്‍, ഗുര്‍ലാല്‍ സിങ് എന്നീ ഇന്ത്യക്കാരുടെ കൊലപാതകങ്ങളിലും ബ്രാര്‍ പ്രതിയാണ്. മൂസെ വാല കൊല്ലപ്പെട്ടതിന് അടുത്ത ദിവസം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇാള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us