സ്ററീവനേജ്: സാമൂഹ്യ, സാംസ്കാരിക, കായിക തലങ്ങളില്‍ രണ്ടു പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായി മുന്നേറുന്ന സര്‍ഗ്ഗം സ്ററീവനേജ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഈസ്ററര്‍ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
/sathyam/media/post_attachments/cWQRDQ50RLlR2dauacpE.jpg)
അനുഷ്ഠാനശോഭയാര്‍ന്ന വിഷുക്കണിയും, യേശുവിന്റെ ഉത്ഥാനവും അനുഭവേദ്യമാക്കിയ ദൃശ്യാവിഷ്ക്കാരവും, സംഗീത~നൃത്ത്യ~നടന വിസ്മയമൊരുക്കിയ കലാവസന്തവും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഈസ്ററര്‍ ഡിന്നറും സര്‍ഗ്ഗം സ്ററീവനേജിന്റെ ആഘോഷത്തെ അവിസ്മരണീയമാക്കി.
കാരണവന്മാര്‍ കണി കാണിച്ചു കൈനീട്ടം നല്‍കുന്ന പതിവു തനിമ 'സര്‍ഗ്ഗം തറവാട്ടില്‍' ജോണി കല്ലടാന്തിയില്‍, ലൈസാമ്മ ജോണി എന്നിവര്‍ നല്‍കിയ കൈനീട്ടം, വിഷുക്കണി ദര്‍ശനത്തിനു ശേഷം ശിവകുമാര്‍~സിമി കുടുംബം ഏറ്റുവാങ്ങിയത് പ്രതികാല്മകമായി.
നൂറുകണക്കിന് മലയാളികുടുംബങ്ങള്‍ തിങ്ങി നിറഞ്ഞ ബാണ്‍വെല്‍ അപ്പര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ബോസ് ലൂക്കോസ്, ഓള്‍ഡ് ടൌണ്‍ കൗണ്‍സിലറും മുഖ്യാതിഥിയുമായ ജോണ്‍ ഡങ്കണ്‍, സാമൂഹ്യ പ്രവര്‍ത്തകനും, കൗണ്‍സിലറുമായ ഡോ.ജി ശിവകുമാര്‍, സെക്രട്ടറി ആദര്‍ശ് പീതാംബരന്‍, ട്രഷറര്‍ തേജിന്‍ തോമസ്, കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം കൊളുത്തിക്കൊണ്ട് സ്ററീവനേജ് ഈസ്ററര്‍ വിഷു ആഘോഷത്തിന് നാന്ദി കുറിച്ചു. ഉദ്ഘാടനകര്‍മ്മത്തിനു ശേഷം ജോണ്‍ ഡങ്കണ്‍, ഡോ.ജി ശിവകുമാര്‍ എന്നിവര്‍ ഈസ്ററര്‍~വിഷു സന്ദേശങ്ങള്‍ നല്‍കി.
സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങള്‍ ഒത്തുചേര്‍ന്ന് അവതരിപ്പിച്ച യേശുവിന്റെ പീഡാനുഭവവും, കുരിശു മരണവും, ഉത്ഥാനവും പുനരാവിഷ്ക്കാരത്തിലൂടെ അനുഭവവേദ്യമാക്കിയ ഈസ്ററര്‍ സ്കിറ്റ് ആഘോഷത്തിലെ ഹൈലൈറ്റായി.
വിഷുദിന അനുഭൂതി പകര്‍ന്ന സംഗീത~നൃത്താവതരണത്തില്‍ ഇഷ നായര്‍,ആന്‍ഡ്രിയ ജെയിംസ്, അസിന്‍ ജോര്‍ജ്ജ്, ജോസ്ളിന്‍ ജോബി എന്നിവര്‍ പങ്കുചേര്‍ന്നു.
ജോസ് ചാക്കോയുടെ ഭക്തിഗാനാലാപനത്തോടെ കലാ സന്ധ്യക്ക് തുടക്കമായി. മാളവിക നായര്‍, ബെല്ലാ ജോര്‍ജ്ജ്, ടിന തോംപ്സണ്‍, എസ്തര്‍ മെല്‍വിന്‍, ജെന്നിഫര്‍ വിജോ, അന്നാ അനൂബ്, സാറാ സുനില്‍, മെറീസ്സാ ജോസഫ്, റീത്താ, ഇഷന്‍വി, ആദ്യ ആദര്‍ശ്, അനു സെലിന്‍, ഹൃദയാ ജിബി, ഹന്നാ ബെന്നി, ഡേവിഡ് വിജോ, ആന്റോ അനൂബ് , ഹെബിന്‍ ജിബി, മെറീസ്സാ ജിമ്മി, ബ്ളസി സെബാസ്ററ്യന്‍, എമ്മ സോയിമോന്‍, ജെസീക്ക മനോജ്, ആദര്‍ശ് പീതാംബരന്‍ അടക്കം കലാകാരുടെ നൃത്യനൃത്തങ്ങള്‍ സദസ്സില്‍ മാസ്മരികതവിരിയിച്ചു.
നിയ ലൈജോണ്‍, നിന ലൈജോണ്‍, എയ്ഡന്‍ പാറപ്പുറം, വിധു നന്ദന്‍, ക്രിസ് ബോസ്, ഇവാ അന്നാ ടോം, ജിന്റോ മാവറ, ജോജി സഖറിയാസ്, റെജിമോള്‍, നിസ്സി ജിബി,ജോര്‍ജ്ജ് തോമസ്,ഗോവര്‍ദ്ധന്‍ മനോജ്, നോഹ ലൈജോണ്‍, ബോബന്‍ സെബാസ്ററ്യന്‍,അഞ്ജു മരിയാ ടോം, തേജിന്‍ തോമസ് തുടങ്ങിയവര്‍ തങ്ങളുടെ ഗാനാലാപനത്തോടെ വേദിയെ സംഗീതസാന്ദ്രമാക്കി.
സര്‍ഗ്ഗം മലയാളി അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ബോസ് ലൂക്കോസ് സ്വാഗതം അരുളുകയും, സെക്രട്ടറി ആദര്‍ശ് പീതാംബരന്‍ നന്ദി പ്രകാശനവും നിര്‍വ്വഹിച്ചു. വൈവിധ്യങ്ങളായ മികവുറ്റ കലാവിഭവങ്ങള്‍ കോര്‍ത്തിണക്കി വേദി കയ്യടക്കിയ കലാ സന്ധ്യയില്‍ ടെസ്സി ജെയിംസും, ജിന്‍റ്റു ജിമ്മിയും അവതാരകരായിരുന്നു.
സര്‍ഗ്ഗം ഈസ്ററര്‍~വിഷു ആഘോഷത്തിന്റെ കൊട്ടിക്കലാശമായി ക്രമീകരിച്ച 'ഡീ ജെ' യും 'ഡാന്‍സ് ഫെസ്ററും' പകര്‍ന്ന സംഗീത സാന്ദ്രതയില്‍, ആഹ്ളാദാരവങ്ങള്‍ മുഴക്കിയും,നൃത്ത ചുവടുകള്‍ വെച്ചും , സദസ്സൊന്നാകെ പങ്കുചേര്‍ന്നു.
വിഭവ സമൃദ്ധമായ ഈസ്ററര്‍ ഗ്രാന്‍ഡ് ഡിന്നറിനു ശേഷം സ്ററീവനേജ് ഈസ്ററര്‍ വിഷു ഘോഷത്തിന് സമാപനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us