New Update
കീവ്: ക്രെംലിനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വധിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്ന റഷ്യയുടെ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചു.
/sathyam/media/post_attachments/7AvVgaUwiN2YrjUUuxx3.jpg)
പുടിനെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും യുൈ്രകന്‍ പ്രസിഡന്റ് വൊലോദിമിര്‍ സെലെന്‍സ്കിയുടെ വക്താവ് മിഹായ്ലോ പൊദോല്യാക്. യുക്രെയ്നെതിരായ ആക്രമണം കടുപ്പിക്കുന്നതിനു ന്യായീകരണം കണ്ടെത്താന്‍ റഷ്യ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും മിഹായ്ലോ ആരോപിച്ചു.
റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് യുക്രെയ്ന്‍ ചെയ്യുന്നത്. റഷ്യയ്ക്കുള്ളിലെ പ്രദേശങ്ങള്‍ ഒരിക്കലും തങ്ങള്‍ ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us