വാഷിങ്ടണ്‍: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടര്‍മാര്‍ ചരിത്രം സൃഷ്ടിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനായിരുന്നു ഇത്.
/sathyam/media/post_attachments/6VPXY8NUHtMY3zZftxTy.jpg)
കുഞ്ഞിന്റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചു കൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്റെ അമിതമായ അളവ് സമ്മര്‍ദ്ദമുണ്ടാക്കുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലും ബോസ്ററണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലും ആണ് ശസ്ത്രക്രിയ നടന്നത്. കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്കത്തിന് പരിക്കുകളും ഹൃദയത്തിന് തകരാറുകളും കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. രക്തത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധാരണയായി കുഞ്ഞ് ജനിച്ച ശേഷം ചെറിയ കോയിലുകള്‍ തിരുകാന്‍ ഒരു കത്തീറ്റര്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. പലപ്പോഴും വൈകിയാണ് കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ലഭിക്കുക. ഇതില്‍ തന്നെ 50,60 ശതമാനം കുഞ്ഞുങ്ങളും പെട്ടെന്ന് തന്നെ രോഗബാധിതരാകും. മരണത്തിലേക്ക് തന്നെ ഈ ആരോഗ്യ ഗുരുതരാവസ്ഥ നയിച്ചേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us