ഓടുന്ന വാഹനത്തില്‍ നിന്ന് വെടി; സെര്‍ബിയയില്‍ 8 പേര്‍ മരിച്ചു

author-image
athira p
New Update

ബെല്‍ഗ്രേഡ്: ഓടുന്ന വാഹനത്തില്‍നിന്നുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്ക് പരിക്ക്. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡിന് 60 കിലോമീറ്റര്‍ തെക്ക് മ്ളാഡെനോവാക്കിനടുത്താണ് സംഭവം.

Advertisment

publive-image

ഓടുന്ന വാഹനത്തില്‍ നിന്ന് ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് വെടിവച്ചത്. അക്രമിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

കഴിഞ്ഞ ദിവസം ബെല്‍ഗ്രേഡ് എലിമെന്ററി സ്കൂളില്‍ 13 വയസ്സുള്ള വിദ്യാര്‍ത്ഥി തന്‍റെ സമപ്രായക്കാരായ എട്ടു പേരെയും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും വെടിവച്ചു കൊന്നിരുന്നു.

Advertisment