ലണ്ടന്‍: പുതിയ രാജാവിന്‍റെ കിരീടധാരണത്തിനുള്ള തയാറെടുപ്പുകളില്‍ മുഴുകി ബ്രിട്ടന്‍. കിരീടധാരണ ദിനത്തില്‍ 70 വര്‍ഷത്തിനിടെ രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് സൈന്യം.
/sathyam/media/post_attachments/IfpL10fgtBP9MTANxToR.jpg)
ശനിയാഴ്ച വെസ്ററ്മിനിസ്ററര്‍ അബിയിലാണ് ചാള്‍സ് 3~ാമന്‍റെ കിരീടധാരണം. കിരീടധാരണത്തിനു ശേഷം രാജാവും രാജ്ഞിയും ബക്കിങ് ഹാം കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ നിന്ന് താഴെ തടിച്ചു കൂടിയ പ്രജകളെ നോക്കി കൈകള്‍ വീശും.
ബ്രിട്ടീഷ് ജനത ഇപ്പോഴും രാജഭരണത്തെ പിന്തുണയ്ക്കുന്നുവെന്നതിന്‍റെ തെളിവാണ് കിരീടധാരണ ദിവസത്തിനായുള്ള ഈ തയാറെടുപ്പുകളെല്ലാം. അമെരിക്കന്‍ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പിനോടാണ് ചരിത്രകാരന്‍ റോബര്‍ട്ട് ലാസി കിരീടധാരണത്തിനുള്ള രാജ്യത്തിന്‍റെ തയാറെടുപ്പിനെ താരതമ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലൂടെയാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടം രാജാവിന്‍റെ ജനകീയത തെളിയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ലാസി പറയുന്നു.
രാജ്യം കിരീടധാരണത്തിനൊരുങ്ങുകയാണെങ്കിലും രാജകുടുംബത്തിന് ഇതത്ര നല്ല കാലമല്ലെന്നു വേണം കരുതാന്‍. രാജ കുടുംബത്തോടുള്ള ഇഷ്ടം കാലം പോകും തോറും കുറഞ്ഞു വരുകയാണെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. യുവാക്കള്‍ക്കിടയില്‍ രാജകുടുംബത്തോടുള്ള താത്പര്യം കുറഞ്ഞു വരുകയാണ്. അതു മാത്രമല്ല രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഇത്രയേറെ പണം ചെലവഴിച്ച് കിരീടധാരണം നടത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ ധാരാളമാണ്.
എങ്കിലും കിരീടധാരണത്തിന്‍റെ പൊലിമ കുറയ്ക്കാന്‍ രാജകുടുംബം തയാറല്ല. രണ്ടു മണിക്കൂര്‍ സമയമാണ് ചടങ്ങുകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ചടങ്ങില്‍ ചാള്‍സിന്‍റെ ഇളയ മകന്‍ ഹാരി പങ്കെടുക്കുമെങ്കിലും ഹാരിയുടെ ഭാര്യ മേഗനും മക്കളും കാലിഫോര്‍ണിയയില്‍ തന്നെ തുടരും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us