ബര്‍ഗറില്‍ എലി: മക്ഡോണള്‍ഡ്സിനെ അഞ്ച് ലക്ഷം പൗണ്ട് പിഴ

author-image
athira p
New Update

ലണ്ടന്‍: ഫാസ്ററ് ഫുഡ് ഭീമനായ മക്ഡോണാള്‍ഡ്സിന് അഞ്ച് ലക്ഷം പൗണ്ട് പിഴ. ചീസ് ബര്‍ഗറില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടുവെന്ന ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Advertisment

publive-image

ലണ്ടനിലെ ലെയ്റോണ്‍സ്റേറാണിലെ ൈ്രഡവ് ഇന്‍ റസ്റററിന്റില്‍ നിന്നും ഭക്ഷണം കഴിച്ച യുവാവാണ് പരാതിക്കാരന്‍. പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ റസ്റററന്റില്‍ എലിശല്യമുണ്ടായിരുന്നെന്നും പലരും ഭക്ഷണം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് കണ്ടെത്തി.

2021ല്‍ റസ്റററന്റില്‍ പരിശോധന നടത്തിയപ്പോള്‍ ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഭക്ഷണം തയാറാക്കുന്ന സ്ഥലത്ത് തന്നെയാണ് ചത്ത എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ശുചിത്വ നിയമങ്ങള്‍ ലംഘിച്ചുവെന്നതിന്റെ പേരില്‍ വന്‍ തുക പിഴയിട്ടത്.

Advertisment