മുംബൈ: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്‍റെ രാജാവായി അധികാരമേല്‍ക്കുമ്പോള്‍ ബ്രിട്ടനോടൊപ്പം മുംബൈയിലെ ഡബ്ബാവാലകളും ആഘോഷത്തിലാണ്. ബ്രിട്ടീഷ് രാജാവിന് പരമ്പരാഗത തലപ്പാവായ 'പുനേരി പഗാഡിയും' 'ഉപര്‍ണേ' എന്ന ഉത്തരീയവും സമ്മാനമായി അയച്ചിരിക്കുകയാണ് ഡബ്ബാവാലകളുടെ സംഘടന. മേയ് 6നാണ് കിരീടധാരണം.
/sathyam/media/post_attachments/ZAirlAdE3Mrx5lNJLUR2.jpg)
പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ പ്രചാരണത്തിലുള്ളതാണ് 'പുനേരി പഗാഡി'. ഒരു കാലത്ത് മഹാരാഷ്ട്രയിലെ പുനെ നഗരത്തിലെ ഉന്നതരുടെ അന്തസിനെ വിളിച്ചോതിയിരുന്നത് ഈ തലപ്പാവുകള്‍ ആയിരുന്നു. പരമ്പരാഗത ചടങ്ങുകളില്‍ പുരുഷന്മാര്‍ ധരിച്ചിരുന്ന ഉത്തരീയമാണ് 'ഉപര്‍ണേ'. ബ്രിട്ടിഷ് ഹൈ കമ്മിഷന്‍ വഴിയാണ് സമ്മാനങ്ങള്‍ അയച്ചിരിക്കുന്നത്. ഡബ്ബാവാല സംഘടനാ പ്രസിഡന്‍റ് രാംദാസ് കര്‍വാണ്ടെ പറയുന്നു.
2005 ഏപ്രിലില്‍ ചാള്‍സ് മൂന്നാമനും കാമില പാര്‍ക്കറും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുംബൈ ഡബ്ബാവാലകളില്‍ രണ്ടു പേരെ രാജകുടുംബം ക്ഷണിച്ചിരുന്നു. അന്ന് മഹാരാഷ്ട്രയിലെ പ്രശസ്തമായ തലപ്പാവും 9 മുഴം നീളമുള്ള സാരിയുമാണ് സമ്മാനമായി നല്‍കിയത്.
ഡബ്ബാവാലകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കിയ മറ്റാരുമില്ലെന്ന് കര്‍വാണ്ടെ പറയുന്നു.
ബ്രിട്ടിഷ് രാജവംശവുമായി ഏറെ കാലമായി നീണ്ടു നില്‍ക്കുന്ന ബന്ധത്തിന്‍റെ കഥയാണ് മുംബൈ ഡബ്ബാവാലകള്‍ക്കുള്ളത്. 2003 ല്‍ ചാള്‍സ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡബ്ബാവാലകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. നിലവില്‍ 1500 ഡബ്ബാവാലകളാണ് മുംബൈയില്‍ സജീവമായിട്ടുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us