ഹേഗ്: ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ യുദ്ധക്കുറ്റങ്ങള്‍ക്കു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
/sathyam/media/post_attachments/lqgVsGNitOpcMRUS7emM.jpg)
പുടിനെ വധിക്കാന്‍ ക്രെംലിനിലേക്ക് വ്യോമാക്രമണം നടത്തിയെ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് സെലന്‍സ്കിയുടെ സന്ദര്‍ശനം. റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിന് യുദ്ധ ൈ്രടബ്യൂണല്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിലില്‍ മാത്രം റഷ്യ 6000 യുദ്ധ കുറ്റകൃത്യങ്ങള്‍ ചെയ്തതായി സെലന്‍സ്കി ആരോപിച്ചു. 11 കുട്ടികള്‍ ഉള്‍പ്പെടെ 207 യുക്രെയ്ന്‍ പൗരന്മാരാണ് റഷ്യന്‍ ആക്രമണത്തില്‍ ഏപ്രിലില്‍ കൊല്ലപ്പെട്ടത്. റഷ്യ നടത്തിയ മറ്റ് നിരവധി ആക്രമണങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു.
യുക്രെയ്ന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്നതിന് നെതര്‍ലന്‍ഡ്സിന് അദ്ദേഹം നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us