ഡ്രോണ്‍ ആക്രമണം: മലക്കം മറിഞ്ഞ് റഷ്യ ~ പിന്നില്‍ യുക്രെയ്നല്ല യുഎസാണെന്ന് പുതിയ ആരോപണം

author-image
athira p
New Update

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ വധിക്കാന്‍ ക്രെംലിനില്‍ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ റഷ്യയുടെ മലക്കം മറിച്ചില്‍. ആക്രമണത്തിനു പിന്നില്‍ യുക്രെയ്നല്ല, യുഎസ് ആണെന്നാണ് പുതിയ ആരോപണം.

Advertisment

publive-image

പുടിന്റെ വക്താവ് ദിമിത്രി പെസ്കോവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച തെളിവുകളൊന്നും നല്‍കിയിട്ടില്ല.

ഇത്തരം ഭീകരവാദ ആക്രമണങ്ങളുടെ ആലോചന കീവില്‍ അല്ല വാഷിങ്ടണിലാണ് നടക്കുന്നതെന്ന് തങ്ങള്‍ക്ക് നന്നായി അറിയാമെന്നും വിഷയത്തില്‍ അടിയന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തില്‍ തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment