അങ്കാറ: തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെ ദേശീയപതാക സംരക്ഷിക്കാന്‍ ഉക്രെയ്ന്‍ എം.പിയുടെ ഒറ്റയാള്‍ പോരാട്ടം. സമ്മേളനത്തിനിടെ തങ്ങളുടെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യന്‍ പ്രതിനിധിയെ ഉക്രെയ്ന്‍ പ്രതിനിധി പിന്തുടര്‍ന്ന് കീഴ്പ്പെടുത്തുകയും പതാക തിരിച്ചെടുക്കുകയുമായിരുന്നു.
/sathyam/media/post_attachments/xKMbIPGQBAVbalooRicK.jpg)
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന ബ്ളാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61ാമത് പാര്‍ലമെന്ററി അസംബ്ളിയിലാണ് നാടകീയമായ സംഭവം. സമ്മേളന ഹാളില്‍ പതാകയുമായി നില്‍ക്കുന്ന ഉക്രെയ്ന്‍ എം.പി ഒലെക്സാണ്ടര്‍ മാരിക്കോവ്സ്കിയുടെ അടുത്തേക്ക് റഷ്യന്‍ പ്രതിനിധി വേഗത്തില്‍ നടന്നടുക്കുകയും തട്ടിയെത്ത് തിരിഞ്ഞോടുകയും ചെയ്യുന്നു. ഉടന്‍ തന്നെ ഉക്രെയ്ന്‍ പ്രതിനിധി റഷ്യന്‍ പ്രതിനിധിയെ പിന്തുടര്‍ന്ന് അടിക്കുന്നതും ബലപ്രയോഗത്തിലൂടെ പതാക തിരികെ വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.
റഷ്യന്‍ പ്രതിനിധിയെ അടിക്കുന്ന എം.പിയെ മറ്റ് പ്രതിനിധികള്‍ തടയാന്‍ ശ്രമിക്കുന്നുമുണ്ട്. തങ്ങളുടെ പതാക കൈക്കലാക്കാന്‍ കഴിയില്ലെന്ന അടിക്കുറിപ്പോടെ ഉക്രെയ്ന്‍ എം.പി തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us