ഏഴാം ക്ളാസുകാരന്‍ സ്കൂളില്‍ ഒമ്പതു പേരെ വെടിവച്ചു കൊന്നു

author-image
athira p
New Update

സെര്‍ബിയ: ബെല്‍ഗ്രേഡിലെ വ്ലാഡിസ്ളാവ് റിബ്നിക്കര്‍ ൈ്രപമറി സ്കൂളില്‍ ഏഴാം ക്ളാസ് വിദ്യാര്‍ഥി നടത്തിയ വെടിവയ്പ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി സെര്‍ബിയന്‍ പൊലീസ് അറിയിച്ചു. കുട്ടിയെ അറസ്ററ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ബുധനാഴ്ച രാവിലെ 8.40 ഓടെ വ്രാകാര്‍ പരിസരത്താണ് സംഭവം നടന്നത്. രണ്ട് പിസ്ററളുകളും നാല് മൊളോടോവ് കോക്ടെയിലുകളുമായാണ് വിദ്യാര്‍ഥി സ്കൂളില്‍ പ്രവേശിച്ചത്. സ്കൂള്‍ ഗാര്‍ഡും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ ആറ് കുട്ടികള്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ളാസ് മുറിയില്‍ അധ്യാപികയ്ക്കു നേരെ ആദ്യം വെടിയുതിര്‍ത്ത ശേഷമാണ് കുട്ടി സഹപാഠികള്‍ക്കു നേരെ നിറയൊഴിച്ചത്.

പൊതുവേ ശാന്തനും നല്ല പെരുമാറ്റവുമുള്ള കുട്ടിയെന്നാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിയെക്കുറിച്ച് പറയുന്നത്. എന്നിരുന്നാലും കുട്ടി സ്കൂളിലേക്ക് ആയുധവുമായി വരാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Advertisment