പമ്പയുടെ മാതൃ ദിന ആഘോഷം മെയ് 13 വൈകിട്ട് 5:30 നു നടത്തപ്പെടും

author-image
athira p
New Update

ഫിലാഡൽഫിയ: പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പോസ്പിരിറ്റി ആൻഡ് അഡ്വാൻസ്‌മെൻറ്റ് (പമ്പ) യുടെ മാതൃ ദിനാഘോഷങ്ങൾ മെയ് 13 ശനിയാഴ്ച വൈകിട്ട് 5:30 നു പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് അതിവിപുലമായ പരിപാടികളോടെ നടത്തപ്പെടും.

Advertisment

publive-image

മാതൃ ദിനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ വച്ച് സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്ക്കെടുത്തു അമ്മമാർക്ക് ആദരവും ആശംസയും അർപ്പിക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. കലാ പരിപാടികളും അരങ്ങേറും.

ജോർജ് ഓലിക്കൽ ആണ് കോർഡിനേറ്റർ. ഒരുക്കങ്ങൾ പൂർത്തിയായതായി പ്രെസിഡൻറ്റ് സുമോദ് നെല്ലിക്കാല, സെക്രട്ടറി തോമസ് പോൾ, ട്രെഷറർ റെവ ഫിലിപ്സ് മോടയിൽ എന്നിവർ അറിയിച്ചു. സെപ്റ്റംബർ 16 നു സ്പെല്ലിങ് ബി കോംപറ്റീഷൻ, മറ്റു മത്സരങ്ങൾ, സിമ്പോസിയം എന്നിവക്കുള്ള ക്രെമീകരണങ്ങൾ നടന്നു വരുന്നതായും, പമ്പ സിൽവർ ജൂബിലി ആഘോഷ പരിപാടികൾ ഒക്ടോബർ 21 നു വിവിധ കലാ പരിപാടികളോടു നടത്തപ്പെടുമെന്നും ആനിവേഴ്സറി കമ്മറ്റി ചെയർമാൻ അലക്സ് തോമസ്, സ്പെല്ലിങ് ബി കോർഡിനേറ്റർ മോഡി ജേക്കബ് എന്നിവർ പ്രസ്‌താവിച്ചു.

56 ഇൻറ്റർ നാഷണൽ ടൂര്ണമെൻറ്റ് ജൂൺ 24 നു നടത്തപ്പെടുമെന്നു കോർഡിനേറ്റർസ് സുധ കർത്താ, ഫിലിപ്പോസ് ചെറിയാൻ എന്നിവർ അറിയിച്ചു. പമ്പ സിൽവർ ജൂബിലി സുവനീറിനുള്ള ലേഖനങ്ങളും ആശംസകളും സ്വീകരിച്ചു തുടങ്ങിയതായി ചീഫ് എഡിറ്റർ ആയി ഡോ. ഈപ്പൻ ഡാനിയേൽ അറിയിച്ചിട്ടുണ്ട് കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല 267 322 8527, ജോർജ് ഓലിക്കൽ 215 873 4365 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Advertisment