ജര്‍മനിയിലെ 17,000 ടണ്‍ കോണ്‍ക്രീറ്റ് പാലം തകര്‍ത്തത് നിമിഷനേരം കൊണ്ട്

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ സൗവര്‍ലാന്‍ഡിലെ എ45 മോട്ടോര്‍വേയിലെ ടാല്‍ ബ്രുക്കെ(താഴ്വര പാലം) ഇന്നു ഉച്ചയ്ക്ക് വിജയകരമായി തരിപ്പണമാക്കി. ബലക്ഷയം മൂലം കാലഹരണപ്പെട്ട പാലമാണ് സര്‍ക്കാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തകര്‍ത്തത്. 150 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് കൊളോസസിനെ നിലംപൊത്തിച്ചത്. 17,000 ടണ്‍ കോണ്‍ക്രീറ്റ് ഭീമനായിരുന്നു പാലം ലുഡെന്‍ഷെയ്ഡിനടുത്തുള്ള മോട്ടോര്‍വേയിലാണ് സ്ഥിതിചെയ്തിരുന്നത്.

Advertisment

publive-image

പാലം തകര്‍ക്കുമ്പോള്‍ ജര്‍മന്‍ ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിംഗ് സ്ഥലത്തുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഓട്ടോബാന്‍ 45~ലെ പാലം 150 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ തൂണുകള്‍ തകര്‍ക്കാന്‍ ഉപയോഗിച്ചു. 450 മീറ്റര്‍ നീളമുള്ള പാലം തകര്‍ന്നപ്പോള്‍ താഴ്വരയില്‍ ഒരു വലിയ പൊടിപടല മലയും ഉയര്‍ന്നു.അടുത്ത കാലത്തായി മറ്റൊരു സ്ഫോടനവും ആക്ഷന്‍ പോലെ ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ല. കോണ്‍ക്രീറ്റും സ്ററീലും ഉപയോഗിച്ച് 1960~കളില്‍ നിര്‍മ്മിച്ചതാണ് ഈ പാലം. തകരാറിനെ തുടര്‍ന്ന് ലുഡെന്‍ഷെയ്ഡിന് സമീപമുള്ള റഹ്മെഡെറ്റല്‍ പാലം 2021 മുതല്‍ അടച്ചിട്ടിരുന്നു. 100,000 ക്യുബിക് മീറ്റര്‍ ഭൂമിയുടെ പതനത്തിലേക്കാണ് പാലം വീണതെന്ന് സ്ഫോടകവസ്തു വിദഗ്ധന്‍ മൈക്കല്‍ ഷ്നൈഡര്‍ പറഞ്ഞു. പ്രവചിച്ചത് പോലെ തന്നെ സ്ഫോടനം നടന്നു. നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയ സംസ്ഥാനത്തിലെ പാലം ഡോര്‍ട്ട്മുണ്ടണ്ടിനും ഫ്രാങ്ക്ഫര്‍ട്ടിനും ഇടയിലുള്ള എ 45 ലാണ് സ്ഥിതി ചെയ്തിരുന്നത്.

ജര്‍മനിയില്‍ ഏതാണ്ട് 4000 മോട്ടോര്‍വേ പാലങ്ങള്‍ കൂടി നവീകരിക്കേണ്ടതുണ്ടന്ന് മന്ത്രി വിസിംഗ് പറഞ്ഞു. പാലം തകര്‍ന്നതു കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു.

Advertisment