ഷെങ്കന്‍ വിസ: രേഖകളുടെ ബാഹുല്യത്തില്‍ പൊറുതിമുട്ടി അപേക്ഷകര്‍

author-image
athira p
New Update

ബ്രസല്‍സ്: ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ ബാഹുല്യം പലരെയും ദുരിതത്തിലാക്കുന്നു. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഎഫ്എസ് ഗ്ളോബല്‍ എന്ന സ്ഥാപനവും വിമര്‍ശനവിധേയമാകുകയാണ്.

Advertisment

publive-image

ആഗോളതലത്തില്‍ തന്നെ സര്‍ക്കാരുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും ഔട്ട്സോഴ്സിങ് ആന്‍ഡ് ടെക്നോളജി സേവനദാതാക്കളാണ് വിഎഫ്എസ് ഗ്ളോബല്‍. ഇവിടെ അപ്പോയിന്റ്മെന്റ് കിട്ടാന്‍ പോലും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് പല രാജ്യങ്ങളിലും.

പല രേഖകളും പ്രിന്റെടുക്കേണ്ടി വരുന്നത് ഇവരുടെ ഓഫീസില്‍ ചെല്ലുമ്പോഴാണ്. ഇതിനു വലിയ തുകയാണ് ഈടാക്കുന്നതെന്നും പരാതി നിലനില്‍ക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ ജിഡിപിയിലേക്കാണ് ഓരോ വിസ അപേക്ഷകരും മുതല്‍ക്കൂട്ടാകുന്നത്. എന്നിട്ടും ഇങ്ങനെ അപേക്ഷകരെ കഷ്ടപ്പെടുത്തുന്നതെന്തിനാണെന്ന് പലരും ചോദിച്ചുതുടങ്ങിയിരിക്കുന്നു.

അപേക്ഷിക്കാന്‍ ആവശ്യമായ അടിസ്ഥാന രേഖകള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്. പാസ്പോര്‍ട്ട്, പഴയ വിസ കോപ്പികള്‍, യാത്രാവസാനം വരെ സാധുതയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, യാത്രാ സമയത്തെ ചെലവുകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിന്റെ തെളിവ് തുടങ്ങിയവ ഇതില്‍പ്പെടുന്നു.

എന്നാല്‍, മറ്റു രേഖകള്‍ ഓരോ അപേക്ഷകര്‍ക്കും വ്യത്യസ്തമായിരിക്കും. ഏതു തരം വിസയ്ക്കാണോ അപേക്ഷിക്കുന്നത് അതനുസരിച്ചും മാറ്റങ്ങള്‍ വരും.

Advertisment