ലണ്ടന്‍: ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി കിരീടധാരണം നടത്തുമ്പോള്‍ ഇളയ മകന്‍ ഹാരി രാജകുമാരന്‍ രാജകീയ അധികാരങ്ങളൊന്നുമില്ലാതെ, ഏറെക്കുറെ സാധാരണക്കാരനെപ്പോലെ സദസ്സില്‍.
/sathyam/media/post_attachments/9ohNKGOCgOzOWa5oXVpw.jpg)
ഹാരി ചടങ്ങില്‍ പങ്കെടുക്കുമോ എന്നു പോലും പലരും സംശയിച്ചിരുന്നെങ്കിലും, അങ്ങനെ ബഹിഷ്കരിക്കാനൊന്നും ഹാരി തയാറായില്ല. പക്ഷേ, ഭാര്യ മെഗാന്‍ മാര്‍ക്കിളോ മക്കളോ ചടങ്ങിനെത്തിയില്ല.
രാജകുടുംബത്തെയപ്പാടെ പ്രതിക്കൂട്ടിലാക്കിയ 'സ്പെയര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ഇതാദ്യമാണ് ഹാരി, ചാള്‍സ് അടക്കമുള്ളവരെ നേരില്‍ കാണുന്നത്. ചാള്‍സിന്‍റെ മൂത്ത മകനും അടുത്ത കിരീടാവകാശിയുമായ വില്യമും കുടുംബവും ആദ്യനിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇളയ മകന്‍ ഹാരി മൂന്നാമത്തെ നിരയിലാണ് ഉള്‍പ്പെട്ടത്.എന്നാല്‍ ഹാരിയുടെ പത്നിയും സസക്സ് ഡച്ചസുമായ മേഗന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മക്കളോടൊപ്പം കാലിഫോര്‍ണിയയിലാണ് മേഗന്‍. ആബിയിലെ ചടങ്ങുകള്‍ക്കു ശേഷം മകന്‍ ആര്‍ച്ചിയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഹാരി ഉടന്‍ തിരിച്ചു പോകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us