യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായി മലയാളി വിദ്യാര്‍ത്ഥിനി അലീന ടോം ആദിത്യ ചരിത്രം കുറിച്ചു

author-image
athira p
New Update

ബ്രിസ്റേറാള്‍: യുകെയിലെ മലയാളി സമൂഹത്തില്‍ നിന്നും പ്രായം കുറഞ്ഞ കൗണ്‍സിലറായി മലയാളി വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ഗ്ളൗസെസ്ററര്‍ഷയറിലെ ബ്രാഡ്ലി സ്റേറാക്കില്‍ നിന്നുള്ള 18 വയസ്സുള്ള അലീന ടോം അദിത്യയാണ് പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായം കുറഞ്ഞ കൗണ്‍സിലറായി വിജയിച്ച് ചരിത്രം കുറിച്ചത്.

Advertisment

publive-image

ബ്രാഡ്ലി സ്റേറാക്ക് കൗണ്‍സിലിന്റെ പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡില്‍ നിന്നാണ് അലീന ആദിത്യ ടോറി ടിക്കറ്റില്‍ വിജയിച്ചത്. അലീന, പ്രിംറോസ് ബ്രിഡ്ജ് വാര്‍ഡിലേക്കുള്ള മത്സരാര്‍ത്ഥികളുടെ പാനലില്‍ നിന്ന് രണ്ട് മുന്‍ മേയര്‍മാരെ പരാജയപ്പെടുത്തിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.ബ്രിസ്റേറാളിലെ സെന്റ് ബെഡ്സ് കോളജില്‍നിന്നും എ~ലെവല്‍ പൂര്‍ത്തിയാക്കിയ അലീന കാഡിഫ് യൂണിവേഴ്സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ കോഴ്സിനു ചേരാനിരിക്കെയാണ് കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.

ബ്രിസ്റേറാള്‍ ബ്രാഡ്ലി സ്റേറാക്ക് കൗണ്‍സിലില്‍ രണ്ടുവട്ടം മേയറായിരുന്ന ടോം ആദിത്യയുടെയും ലിനി ആദിത്യയുടെയും മകളാണ് അലീന. ബ്രാഡ്ലി സ്റേറാക്കില്‍ രണ്ടു പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ള ടോം ആദിത്യ ബ്രിട്ടനിലെ മലയാളികള്‍ക്കെല്ലാം ഏറെ സുപരിചിതനാണ്. റാന്നി അങ്ങാടി ആദിത്യപുരം ഏരൂരിക്കല്‍ കുടുംബാംഗമാണ് ടോം ആദിത്യ. അഭിഷേക്, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോണ്‍സ് എന്നിവര്‍ അലീനയുടെ സഹോദരങ്ങളാണ്.മുമ്പ് ടോം മേയര്‍, ഡെപ്യൂട്ടി മേയര്‍, പ്ളാനിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ളൗസെസ്ററര്‍ഷെയര്‍ കൗണ്‍സിലിന്റെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ഫോറത്തിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002~ല്‍ ബ്രിസ്റേറാളിലെ ബ്രാഡ്ലി സ്റേറാക്കില്‍ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ലിനി എരുമേലി മഞ്ഞാങ്കല്‍ കല്ലമ്മാക്കല്‍ കുടുംബാംഗമാണ്.

ഒട്ടനവധി മലയാളികള്‍ മല്‍സരരംഗത്തുണ്ടായിരുന്നെങ്കിലും മലയാളി സമൂഹത്തില്‍ നിന്ന് വിജയിച്ചത് മൂന്ന് പേരാണ്. ലേബര്‍ ടിക്കറ്റില്‍ ബിബിന്‍ ബേബി വിജയിച്ചപ്പോള്‍ സോജന്‍ ജോസഫ് ഈ സീറ്റ് കണ്‍സര്‍വേറ്റീവില്‍നിന്നും സീറ്റ് പിടിച്ചെടുത്തു.

Advertisment