ഡബ്ലിന്‍ : അയര്‍ലണ്ടിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് അവസരമൊരുക്കി ഡബ്ലിനിലെ പ്രമുഖ ജോബ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ഓ ബ്രിയന്‍ അസോസിയേറ്റ്സ് ഫ്രീ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.
/sathyam/media/post_attachments/lEbh0VFFG2lQlK9bXjsX.jpg)
എന്‍ എം ബി ഐ ഡിസിഷന്‍ ലെറ്റര്‍ ഹോള്‍ഡേഴ്‌സിന് അപേക്ഷിക്കാം.അയര്‍ലണ്ടില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന എന്‍ എം ബി ഐ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും, മികച്ച പ്‌ളേസ്‌മെന്റിനായി അപേക്ഷിക്കാവുന്നതാണ്.
രണ്ട് ,മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയവും,മികച്ച ആശയ വിനിമയ ശേഷിയുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാവും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അയര്‍ലണ്ടിലെ മികച്ച വിവിധ ഹോസ്പിറ്റലുകളും ,നഴ്സിംഗ് ഹോമുകളുമടക്കമുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കാവും നിയമനം.
ഓങ്കോളജി,ഡേ സര്‍ജറി,മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍,ഐ സി യു, സി സി യു,എം ഐ സി യു,ഒ ടി നഴ്‌സിംഗ്,ഒ ടി റിക്കവറി,പീഡിയാട്രിക്ക്, മിഡൈ്വവ്സ്,സൈക്കാട്രിക്ക് എന്നിങ്ങനെയുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്കാണ് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നത്. പ്രാഥമികമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രീ ഇന്റര്‍വ്യൂ പരിശീലനവും, ഓറിയന്റേഷനും സൗജന്യമായി ലഭിക്കും.
താത്പര്യമുള്ളവര്‍ താഴെപറയുന്ന ഇ മെയില്‍ അഡ്രസില്‍ ഉടന്‍ അപേക്ഷിക്കുക.ബയോഡാറ്റ താഴെക്കാണുന്ന ഇ മെയിലേയ്ക്ക് അയക്കാം : obrien.india@obeduc.org
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us