ബര്‍ലിന്‍: ലോവര്‍ സാക്സണി സംസ്ഥാനത്തിലെ വെര്‍ഡന്‍ ഔട്ടോബാനില്‍ ബ്രിഡ്ജ് പിയറുകളിലേക്ക് ഹെവിഡ്യൂട്ടി ട്രക്ക് ഇടിച്ചുകയറി ഹൈവേയില്‍ ചോരപുരണ്ട മാംസചരക്ക് സാധനങ്ങള്‍ ചിതറി. രാത്രി 1 മണിയോടെ വെര്‍ഡന്‍~നോര്‍ഡ് ജംഗ്ഷനിലാണ് ട്രക്ക് ക്രാഷ് ബാരിയറിലും പാലത്തിന്റെ തൂണിലും ഇടിച്ച് അപകടം സംഭവിച്ചത്. ട്രക്കിലെ ലോഡിന്റെ ഒരു ഭാഗം റോഡില്‍ ചിതറി വീണു. എണ്ണമറ്റ പന്നിത്തലകള്‍ റോഡില്‍ പരന്നുകിടന്നു. അപകടത്തില്‍ ട്രക്ക് ൈ്രഡവര്‍ ക്യാബില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു.
/sathyam/media/post_attachments/WJHuwBj8Q2xNuh2ZP74u.jpg)
പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ പ്രകാരം, മറ്റൊരു ട്രക്ക് യഥാസമയം ബ്രേക്ക് ചെയ്യാന്‍ കഴിയാതെ റോഡിന് കുറുകെ നിന്നിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.
53~കാരന്‍ ൈ്രഡവര്‍ ക്യാബില്‍ കുടുങ്ങിയതിനാല്‍ കനത്ത ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങള്‍ ഉപയോഗിച്ച് അഗ്നിശമന സേനയെത്തി പുറത്തെടുക്കേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65 കാരനായ മറ്റെ ട്രക്ക് ൈ്രഡവര്‍ക്ക് നിസാര പരിക്കേറ്റു.
അപകടം നടന്ന സ്ഥലത്ത് മാംസക്ക0ഷണങ്ങള്‍ നൂറുകണക്കിന് മീറ്ററിലധികം നീണ്ടുകിടക്കുന്നുണ്ട്. കൂട്ടിയിടിയുടെ ഫലമായി, രണ്ട് ട്രക്കുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു, രക്ഷാപ്രവര്‍ത്തനത്തിനായി ഔട്ടോബാന്‍ 27 പൂര്‍ണമായും അടച്ചു.സംഭവത്തില്‍ 80,000 യൂറോയുടെ സാധന നാശനഷ്ടം ഉണ്ടായി. ഹൈവേയില്‍ മാംസാവശിഷ്ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്. മൊത്തം നാശനഷ്ടം ഏകദേശം 4,00,000 യൂറോ ആയി കണക്കാക്കപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us